മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സമരത്തിൽ പങ്കെടുക്കാനെത്തിയ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കേയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. വിമാനത്തിൽ വെച്ചാണ് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്..
അഭിജിത് ദീപ്കേയോടൊപ്പം സി.ജെ.പി വക്താവ് സൗരവ് ദാസ്, ആഷുതോഷ് റാങ്ക എന്നിവരെയും വിമാനത്തിൽ നിന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പിണറായി വിജയൻ, എം.എ. ബേബി ഉൾപ്പെടെയുള്ള പ്രമുഖ സിപിഎം നേതാക്കളെയും കേരള ഹൗസിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് സി.ജെ.പി നേതാക്കളെയും വിമാനത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.















