തിരുവനന്തപുരം: കാട്ടാക്കട ആരഭി സംഗീത അക്കാദമിയിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു. ഗ്രാൻഡ് മാസ്റ്റർ ജി.എസ് പ്രദീപ് കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു. മനുഷ്യരെ ഒരുമിപ്പിക്കാൻ കഴിയുന്ന അൽഭുത സിദ്ധി സംഗീതത്തിനുണ്ടെന്ന് ജി.എസ് പ്രദീപ് പറഞ്ഞു. കലാപാരമ്പര്യം തുടരാൻ ഈ സ്ഥാപനത്തിന് കഴിയട്ടെ എന്നും ജി.എസ് പ്രദീപ് ആശംസിച്ചു. സ്ഥാപനത്തിൻ്റെ ഡയറക്ടർ വിജയ് കരുൺ, അധ്യാപകർ ,വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരും ചടങ്ങിൻ്റെ ഭാഗമായി.