കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ, സ്കൂട്ടർ നിർമ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യയിലെ അവരുടെ ആദ്യത്തെ അത്യാധുനിക പ്രീമിയം ഡീലര്‍ഷിപ്പായ ‘ഹീറോ പ്രീമിയ’ കോഴിക്കോട്ട് ആരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് പ്രീമിയം സേവനാനുഭവം ഉറപ്പാക്കുന്നതിൽ നിര്‍ണ്ണായക ചുവടുവയ്പാണ് കോഴിക്കോട് നടക്കാവ് കോയൻകോ ഓട്ടോഹബ്ബില്‍ ആരംഭിച്ച ഹീറോ പ്രീമിയ ലക്ഷ്യമാക്കുന്നത്.
ആകര്‍ഷകമായ രൂപകല്‍പ്പനയും, അത്യാധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യകളും സംയോജിപ്പിച്ചുകൊണ്ട് സന്ദര്‍ശകര്‍ക്ക് പുതിയ ഓട്ടോമോട്ടീവ് അനുഭവമായിരിക്കും ഹീറോ പ്രീമി നല്‍കുക. ബെസ്റ്റ്-ഇന്‍-ക്ലാസ് പ്രീമിയം അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനായി പ്രൊഫഷണലായി പരിശീലനം ലഭിച്ച സെയിത്സ് കണ്‍സള്‍ട്ടന്റുമാര്‍ ഇവിടെയുണ്ടാകും.
ഹീറോ മോട്ടോകോര്‍പ്പിന്റെ പ്രീമിയം ഉല്‍പ്പന്നങ്ങളുടെ അതിവിപുലമായ ശേഖരം ഹീറോ പ്രീമിയയില്‍ പ്രദര്‍ശിപ്പിക്കും. പുതുതായി പുറത്തിറക്കിയ ഫ്‌ളാഗ്ഷിപ്പ് മോട്ടോര്‍സൈക്കിളായ കരിസ്മ എക്‌സ്എംആർ അതിലൊന്നാണ്. ഹാര്‍ലി-ഡേവിഡ്‌സണ്‍ എക്‌സ് 440, വിദ വി1 സ്‌കൂട്ടറുകള്‍ തുടങ്ങിയ ഹീറോ മോട്ടോകോർപ്പിന്റെ മറ്റു പ്രീമിയം ഉൽപ്പന്നങ്ങളുടെ വിൽപനയും ഹീറോ പ്രീമിയിലുണ്ടാകും. ഏകദേശം 3000 ചതുരശ്ര അടി വലിപ്പത്തിൽ ആരംഭിക്കുന്ന ഹീറോ പ്രീമിയയിൽ എല്ലാ തരത്തിലുമുള്ള സ്‌പെയര്‍ പാര്‍ട്‌സുകളും ലഭ്യമാക്കും.
മോട്ടോര്‍സൈക്കിളുകളുടേയും സ്‌കൂട്ടറുകളുടേയും വൈവിധ്യമാര്‍ന്ന പ്രദര്‍ശനം മാത്രമല്ല, പ്രീമിയവും നവീനവും സുസ്ഥിരവുമായ ഭാവിയുടെ സഞ്ചാര സാധ്യതകളാണ് ഹീറോ പ്രീമിയിലൂടെ തുറന്നിടുന്നതെന്ന് ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യാ ബിസിനസ് യൂണിറ്റ് ചീഫ് ബിസിനസ് ഓഫീസർ രണ്‍ജീവ്ജിത്ത് സിങ്ങ് പറഞ്ഞു. കോഴിക്കോട് തുടക്കമിട്ട ഈ പ്രീമിയം ഡീലര്‍ഷിപ്പിന്റെ വാതിലുകൾ അടുത്ത സാമ്പത്തിക വർഷത്തോടെ ഇന്ത്യയിലുടനീളം വ്യാപിപ്പിക്കും. കരിസ്മ എക്‌സ്എംആര്‍, ഹാര്‍ലി-ഡേവിഡ്‌സണ്‍ എക്‌സ് 440 എന്നീ പുതിയ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ ഈ വര്‍ഷം പുറത്തിറക്കിയതോടെ ഹീറോ മോട്ടോകോര്‍പ്പിന്റെ പ്രീമിയം ഉല്‍പ്പന്ന നിര മുൻകാലങ്ങളേക്കാൾ കരുത്തുറ്റതായി മാറിയെന്നും രണ്‍ജീവ്ജിത്ത് സിങ്ങ് വ്യക്തമാക്കി.
ഓണ്‍ലൈന്‍, ഓഫ് ലൈന്‍ ടച്ച് പോയന്റുകള്‍ കൂട്ടിയോജിച്ചുകൊണ്ടുള്ള തടസ്സരഹിത സേവനമാണ് ഹീറോ പ്രീമിയ വാഗ്ദാനം ചെയ്യുന്നത്.
ഡിജിറ്റല്‍ ഇന്ററാക്റ്റീവ് മോഡ്യൂളുകളും നവയുഗ കോണ്‍ഫിഗറേറ്ററുകളും അവതരിപ്പിക്കും. ക്ലൗഡ് സാങ്കേതിക വിദ്യയുടേയും ഓഗ്മെന്റഡ്-റിയാലിറ്റിയുടേയും അനുഭവം ഉപഭോക്താക്കളെ അവരുടെ സ്വപ്ന സമാനമായ മോട്ടോര്‍സൈക്കിള്‍ വിലയിരുത്തി തെരഞ്ഞെടുക്കുവാന്‍ സഹായിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം