ദില്ലി: രാജ്യത്തെ ഫെസ്റ്റിവല്‍ തിരക്കുകള്‍ പരിഗണിച്ച് 283 സ്പെഷ്യല്‍ ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേ അനുവദിച്ചു. ദീപാവലി, നവരാത്രി സീസണില്‍ പ്രത്യേക ട്രെയിനുകള്‍ 4,480 സര്‍വീസുകള്‍ നടത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് തടയാന്‍ റെയില്‍വേ പ്രത്യേക സ്ക്വാഡ് തയ്യാറാക്കിയിട്ടുണ്ട്. വരുമാന ചോര്‍ച്ച തടയുകയും യാത്രക്കാര്‍ക്ക് സുരക്ഷിത യാത്ര ഒരുക്കുകയുമാണ് ലക്ഷ്യം. യാത്രക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച് ഉറപ്പുവരുത്താന്‍ ടിക്കറ്റ് പരിശോധിക്കുന്നവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഉത്സവസീസണോടനുബന്ധിച്ച് രാജ്യത്തെ മിക്ക ട്രെയിനുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈസ്റ്റേണ്‍ സെന്‍ട്രല്‍ റെയില്‍വേ ഡിവിഷനില്‍ 42 ട്രെയിനുകള്‍ സര്‍വീസ് 512 ട്രിപ്പ് നടത്തും. പശ്ചിമ റെയില്‍വേ ഉത്സവ സീസണില്‍ 36 ട്രെയിനുകളിലായി 1,262 ട്രിപ്പുകള്‍ നടത്തും. നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ 24 ട്രെയിനുകളാണ് സ്പെഷ്യല്‍ സര്‍വീസ് നടത്തുക. അതേസമയം, കേരളത്തിലെ ട്രെയിനുകളില്‍ കാലുകുത്താനിടമില്ലാത്ത അവസ്ഥയാണ്. കേരളത്തിലേക്കുള്ള ദീര്‍ഘദൂര സ്പെഷ്യല്‍ ട്രെയിനുകളിലും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്.
2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള യോഗ്യരായ നോണ്‍-ഗസറ്റഡ് റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ വേതനം നല്കുന്ന പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസിന് (PLB) കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്കി. കേന്ദ്ര ഗവണ്മെന്റ് മൊത്തം 1,968.87 കോടി രൂപയുടെ ഒരു ബോണസാണ് അനുവദിച്ചത്. ഏകദേശം 1,107,346 റെയില്‍വേ ജീവനക്കാര്‍ക്ക് ബോണസ് വിതരണം ചെയ്യും.
https://www.youtube.com/watch?v=0QDq6iM6oHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം