തിരുവനന്തപുരം: റേഷന്‍ വിതരണത്തില്‍ സമയക്രമം ഏര്‍പ്പെടുത്തി പൊതുവിതരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് മരവിപ്പിക്കാന്‍ നിര്‍ദ്ദേശം. മന്ത്രി ജി ആര്‍ അനില്‍ ആണ് നിര്‍ദ്ദേശം നല്‍കിയത്. മന്ത്രി അറിയാതെയാണ് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കിയാണ് നടപടിക്ക് കാരണം. തന്നെ അറിയിക്കാതെ ഉത്തരവ് ഇറക്കിയതിലും മന്ത്രിക്ക് അമര്‍ഷമുണ്ട്.
മാസത്തില്‍ 15-ാം തീയതി വരെ മുന്‍ഗണനാ വിഭാഗങ്ങളായ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്കും, ശേഷം പൊതുവിഭാഗങ്ങളായ നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍ നല്‍കാനുള്ള ഉത്തരവാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. പുതിയ ക്രമീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഞാനോ ഓഫീസോ ഇങ്ങനെ ഒരു നിര്‍ദ്ദേശം നല്‍കിയിരുന്നില്ല. അനുമതിയില്ലാതെ ഇറക്കിയ ഉത്തരവ് മരവിപ്പിക്കും എന്നും മന്ത്രി വ്യക്തമാക്കി.
പുതിയ രീതി നടപ്പാക്കിയാല്‍ റേഷന്‍ നഷ്ടമാകാനുള്ള സാധ്യതയേറെയാണെന്ന് റേഷന്‍വ്യാപാരികള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.15-നു മുമ്പ് റേഷന്‍ വാങ്ങാന്‍ കഴിയാത്ത മുന്‍ഗണനവിഭാഗത്തിന് പിന്നീട് നല്‍കുമോയെന്ന കാര്യത്തിലുള്‍പ്പടെ വ്യക്തതയും ഉണ്ടായിരുന്നില്ല.
https://www.youtube.com/watch?v=0QDq6iM6oHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം