ഗാസ: ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേൽ. 24 മണിക്കൂറിനിടെ 182 കുട്ടികളുൾപ്പെടെ 436 പേരാണ് കൊല്ലപ്പെട്ടത്. ഗാസ്സ അതിർത്തി കടന്ന് റെയ്ഡ് നടത്തുന്നുണ്ടെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. മൂന്നാംദിനവും അവശ്യവസ്തുക്കളുമായി 20 ട്രക്കുകൾ ഗാസ്സയിൽ പ്രവേശിച്ചു.
15 ദിവസം പിന്നിട്ട യുദ്ധത്തിലെ ഏറ്റവും രക്തരൂഷിതമായ 24 മണിക്കൂറാണ് കടന്നുപോയത്. അഭയാർഥി ക്യാമ്പും പാർപ്പിട സമുച്ഛയങ്ങളും ഉൾപ്പെടെയാണ് ഇസ്രായേൽ ആക്രമിച്ചത്. ഇതോടെ ഗാസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5,000 പിന്നിട്ടു. 1500ലേറെ പേർ ഇപ്പോഴും തകർന്ന കെട്ടിടങ്ങൾക്കടിയിലാണ്. അൽ ഖുദ്സ്, അൽ ശിഫ ആശുപത്രികൾക്ക് സമീപവും വ്യോമാക്രമണമുണ്ടായി.
ആശുപത്രി എത്രയും വേഗം ഒഴിപ്പിക്കണമെന്നാണ് ഇസ്രായേൽ മുന്നറിയിപ്പ്. വളർച്ചയെത്താതെ പ്രസവിച്ച കുട്ടികൾക്കുൾപ്പെടെ ജീവൻ നിലനിർത്താൻ അടിയന്തരമായി ഇന്ധനം എത്തിക്കണമെന്ന് യു.എൻ ഏജൻസി ഇന്നും ആവശ്യപ്പെട്ടു. ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ് ഇസ്രായേൽ നിലപാട്. ഖാൻ യൂനിസിൽ പ്രവേശിച്ച ഇസ്രായേലി യുദ്ധ ടാങ്ക് ഹമാസ് തകർത്തു. ഏറ്റുമുട്ടലിൽ ഇസ്രായേലി സൈനികൻ കൊല്ലപ്പെട്ടു. രണ്ട് സൈനികർക്ക് പരിക്കേറ്റു. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ റെയ്ഡ് തുടരുകയാണ്.
24 മണിക്കൂറിനിടെ 123 ഫലസ്തീനികളെയാണ് കസ്റ്റഡിയിലെടുത്തത്. ലബനാൻ – ഇസ്രായേൽ അതിർത്തിയിലും സംഘർഷം കനക്കുകയാണ്. അതിർത്തിപ്രദേശം ഇസ്രായേൽ ഒഴിപ്പിച്ചു. ഹിസ്ബുല്ലയുടെ രണ്ട് സംഘങ്ങളെ വധിച്ചെന്ന് ഇസ്രായേൽ അറിയിച്ചു. ഒരു സേനാംഗം കൊല്ലപ്പെട്ടെന്നാണ് ഹിസ്ബുല്ലയുടെ വിശദീകരണം.
https://www.youtube.com/watch?v=0QDq6iM6oHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം