വിവാഹം കഴിക്കാൻ തീരുമാനിച്ചിട്ടില്ലെങ്കിൽ ലിവ് ഇൻ റിലേഷൻഷിപ് ആത്മാർഥത ഇല്ലാത്ത നേരംപോക്ക് മാത്രമാണെന്ന് അലഹബാദ് ഹൈക്കോടതി.
‘സുപ്രീം കോടതി നിരവധി കേസുകളിൽ, ലിവ്-ഇൻ ബന്ധത്തെ സാധൂകരിച്ചുവെന്നതിൽ സംശയമില്ല. എന്നാൽ 20-22 വയസ് പ്രായമുള്ള രണ്ട് പേർ രണ്ട് മാസത്തിനുള്ളിൽ ഇത്തരമൊരു തീരുമാനം എടുത്തതിനെ ഗൗരവമായി കാണാനാവില്ല. ഇത്തരം താൽക്കാലിക ബന്ധത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ കഴിയുന്നവരാണ് ഈ പ്രായത്തിലുള്ളവരെന്ന് കരുതാനാവില്ല. ജീവിതം റോസാപ്പൂക്കളാൽ നിറഞ്ഞ കിടക്കയല്ല. കഠിനവും പരുഷവുമായ യാഥാർത്ഥ്യങ്ങളാണ് ഓരോ ദമ്പതികളെയും കാത്തിരിക്കുന്നത്. അത് മനസിലാക്കാതെയുള്ള ഇത്തരം നേരംപോക്ക് ബന്ധങ്ങൾ താത്കാലികവും ദുർബലവുമാണ് എന്ന് അനുഭവങ്ങൾ തെളിയിക്കുന്നുണ്ട്’. കോടതി അഭിപ്രായപ്പെട്ടു.
ഹിന്ദു പെൺകുട്ടിയുമായി ലിവ് ഇൻ റിലേഷനിലായ മുസ്ലിം യുവാവിനെതിരെ പൊലീസ് കേസെടുത്തതിനെതിരായ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് രാഹുൽ ചതുർവേദി, ജസ്റ്റിസ് മൊഹമ്മദ് അസ്ഹർ ഹുസൈൻ ഇദ്രിസി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നിരീക്ഷണം.
പെൺകുട്ടിയുടെ ബന്ധു നൽകിയ പരാതിയിലാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തത്. പെൺകുട്ടിയെ. യുവാവ് വശീകരിച്ച് വശത്താക്കിയതാണെന്നാണ് ബന്ധുവിന്റെ ആരോപണം. ഈ കേസിൽ അറസ്റ്റ് ചെയ്യരുതെന്നും തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
https://www.youtube.com/watch?v=PuVojcyb9n0
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം