തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തില്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എയ്ക്ക് മറുപടിയുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കുഴല്‍നാടന്റെ ചോദ്യത്തിന് വകുപ്പ് കൃത്യമായി മറുപടി നല്‍കിയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച മറുപടി കിട്ടിക്കഴിഞ്ഞിട്ടും അദ്ദേഹം ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കേണ്ട കാര്യമില്ലെന്നും ധനമന്ത്രി വിമര്‍ശിച്ചു. കുഴല്‍നാടന്‍ ഈ എപ്പിസോഡ് ഇവിടെ അവസാനിപ്പിച്ചിട്ട് പുതിയതുമായി വരണമെന്നും മന്ത്രി പരിഹസിച്ചു.
വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ ധനകാര്യ വകുപ്പ് ഇറക്കിയത് കത്ത് അല്ല ക്യാപ്‌സ്യൂള്‍ എന്നായിരുന്നു എംഎല്‍എ മാത്യു കുഴല്‍നാടന്റെ വിമര്‍ശനം. 2017 മുതല്‍ വീണ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്ന് പണം കൈപ്പറ്റുന്നുണ്ട്. ജിഎസ്ടി രജിസ്ട്രേഷന്‍ എടുത്തത് 2018ലാണ്. പിന്നെങ്ങനെ നികുതി അടയ്ക്കാന്‍ കഴിയും എന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു. ഇതിനാണ് ധനമന്ത്രിയുടെ മറുപടി.
അതേസമയം മാത്യു കുഴല്‍നാടന്റെ ആരോപണങ്ങള്‍ക്ക് സിപിഐഎം നേതാവ് എകെ ബാലനും മറുപടി പറഞ്ഞു. മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് പറയുന്നതിന് പകരം മാത്യു കുഴല്‍നാടന്‍ വീണിടം വിദ്യയാക്കുന്നുവെന്നായിരുന്നു എ കെ ബാലന്റെ പരിഹാസം.
മാസപ്പടി വിവാദത്തില്‍ മുന്നോട്ടുപോകാന്‍ തന്നെയാണ് മാത്യു കുഴനാടന്റെ തീരുമാനം. എത്ര തളര്‍ത്താന്‍ ശ്രമിച്ചാലും പിന്മാറിലെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം