പാലക്കാട്: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്നും പണം വാങ്ങിയത് കൃത്യമായ സേവനത്തിനെന്ന് എ.കെ ബാലന്. നികുതി അടച്ചുവെന്ന രേഖ പുറത്തുവന്നതോടെ അത് മാസപ്പടിയല്ലെന്ന് തെളിഞ്ഞു. നികുതിയടച്ച പണം മാസപ്പടിയാണെന്ന് തലയില്‍ വെളിച്ചമുള്ള ആരും പറയില്ലെന്നും അദ്ദേഹം പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.
കുഴല്നാടന് വീണിടം വിദ്യയാക്കുകയാണ്. വീണാ വിജയന് മതിയായ സര്‍വീസ് കൊടുത്തിട്ടില്ലെന്നും ഇത് മാസപ്പടിയാണെന്നും ജിഎസ്ടി കൊടുത്തിട്ടില്ലെന്നുമായിരുന്നു ആരോപണം. ഈ രണ്ട് ആരോപണങ്ങള്‍ക്കും പൊതുസമൂഹത്തിന് ബോധ്യപ്പെടാവുന്ന രൂപത്തില്‍ മറുപടിയും നല്കി. ജിഎസ്ടി അടച്ചുവെന്ന് തെളിഞ്ഞതോടെ, കൊടുത്തില്ലെന്ന കുഴല്‍നാടന്റെ ആരോപണം പൊളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് കരാറുകള്‍ വീണാ വിജയന്റെ കമ്പനിയും സിഎംആര്‍എല്ലും തമ്മില്‍ ഒപ്പുവച്ചതാണ്. അത് രണ്ട് കക്ഷികള്‍ തമ്മിലുള്ള ഇടപാടാണ്. അതില്‍ പാകപ്പിഴ വന്നിട്ടുണ്ടെങ്കില്‍ അവരാണ് തീര്‍പ്പാക്കേണ്ടത്. ആന്വവല്‍ മെയിന്റന്‍സ് കോണ്‍ട്രാക്ട് ഏത് കമ്പനിയുമായി ബന്ധപ്പെട്ടും ഉണ്ടാകും. അതുമായി ബന്ധപ്പെട്ടുള്ള ലംഘനം പരാതിയുള്ള കമ്പനിയും എതിര് കമ്പനിയുമാണ് പരിശോധിക്കേണ്ടത്.
സര്‍വീസ് ആവശ്യമെങ്കില്‍ മാത്രമേ നല്‍കേണ്ടതുള്ളൂ. എന്നാല്‍ സര്‍വീസ് വേണ്ടി വന്നില്ലെങ്കിലും കരാര്‍ അടിസ്ഥാനമാക്കിയുള്ള പണം കമ്പനി നല്‍കേണ്ടതുണ്ട്. കരാര്‍ അനുസരിച്ച് പണം നല്‍കിയതില്‍ ഇവിടെ കമ്പനിക്ക് പരാതിയില്ല. ജിഎസ്ടിക്കും ആദായനികുതി വകുപ്പിനും അത്തരത്തിലൊരു പരാതിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, ജിഎസ്ടി റജിസ്ട്രേഷന് നടത്തുന്നതിന് മുന്‍പ് തന്നെ വീണാ വിജയന് സിഎംആര്‍എല്ലില്‍ നിന്നും 60 ലക്ഷത്തോളം രൂപ പണം കൈപ്പറ്റിയെന്നും ജിഎസ്ടി റജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് നികുതിയെങ്ങനെ അടയ്ക്കുമെന്നും മാത്യു കുഴന്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. മുഖ്യമന്ത്രിക്കും കുടുംബത്തിനും വേണ്ടി ധനവകുപ്പ് കേരളത്തിലെ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
https://www.youtube.com/watch?v=0QDq6iM6oHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം