വിനീത്, കൈലാഷ്, ലാല്‍ജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘കുരുവിപാപ്പ’ നവംബര്‍ രണ്ടാം വാരത്തോടെ തീയേറ്ററുകളിലേക്ക്. ഫാമിലി സറ്റയര്‍ ഴോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ബിസ്മിത്ത് നിലമ്പൂര്‍, ജാസ്മിന്‍ ജാസ് എന്നിവര്‍ ചേര്‍ന്നാണ്. സീറോ പ്ലസ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഖാലിദ് കെ, ബഷീര്‍ കെ കെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
വി.ടി ശ്രീജിത്ത് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. ജിജു കൊടുങ്ങല്ലൂര്‍ മേക്കപ്പും ശരണ്യ ജീബു കോസ്റ്റ്യൂമും കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍ രാജേഷ് ആണ്. റണ്‍ രവിയുടേതാണ് സംഘട്ടനം.
read also മാസപ്പടി വിവാദത്തില്‍ വീണാ വിജയനെതിരായ ആരോപണങ്ങളിലുറച്ച് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍
വിനീത്, കൈലാഷ്, ലാല്‍ ജോസ്, മുക്ത എന്നിവരെ കൂടാതെ തന്‍ഹ ഫാത്തിമ, മണിക്കുട്ടന്‍, സന്തോഷ് കീഴാറ്റൂര്‍, രാജേഷ് ശര്‍മ,കിച്ചു ടെല്ലസ്, മജീദ്, ഇബ്രാഹിംകുട്ടി, കൊല്ലം സുധി, സിനില്‍ സൈനുദ്ദീന്‍, സീനത്ത്, ജീജ സുരേന്ദ്രന്‍, നിലമ്പൂര്‍ ആയിഷ, രമ്യ പണിക്കര്‍, അതിഥി റായ്, റാഹീല്‍ റഹിം, രമ്യ രാജേഷ്,സിദ്ധാര്‍ഥ് സത്യന്‍, പോളി വടക്കന്‍, അരിസ്റ്റോ സുരേഷ്, സുനില്‍ ശിവറാം, റിയാ ഡേവിഡ്, സുനില്‍ ചാലക്കുടി എന്നിവരും അഭിനയിക്കുന്നു. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ധന്യ പ്രദീപ് എന്നിവരുടെ വരികള്‍ക്ക് പ്രദീപ് ടോം, യൂനസിയോ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്. വിപിന്‍ മോഹന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
https://www.youtube.com/watch?v=0QDq6iM6oHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം