കൊല്ലം കൊട്ടിയത്ത് കടത്തിണ്ണയിൽ ഉറങ്ങിയ ഭിന്നശേഷിക്കാരിയായ 75കാരിക്കു നേരെ ലൈംഗികാതിക്രമം; പ്രതിയ്ക്കായി വല വിരിച്ച് പൊലീസ്

കൊല്ലം: കൊട്ടിയത്ത് കടത്തിണ്ണയിൽ ഉറങ്ങിയ ഭിന്നശേഷിക്കാരിയായ 75കാരിക്കു നേരെ ലൈംഗികാതിക്രമം. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെുത്ത നിറമുള്ള മുണ്ടും ഷർട്ടും ധരിച്ചയാൾ വയോധികയെ ആക്രമിക്കുന്നതും പിന്നീട് എടുത്ത് കൊണ്ടുപോകുന്നതുമായ ദൃശ്യങ്ങൾ സമീപത്തെ കടയിലെ സിസിടിവിയിൽ നിന്ന് പൊലീസിന് ലഭിച്ചത്. ​സമീപത്തെ കടയിലെ ടെക്സ്റ്റയിൽസ് ജീവനക്കാരാണ് ദൃശ്യങ്ങൾ പൊലീസിന് കൈമാറിയത്.

വെള്ളിയാഴ്ച പുലർച്ചെ ഒരുമണിക്കായിരുന്നു ദാരുണമായ സംഭവം. വർഷങ്ങളായി കൊട്ടിയം ഭാഗത്ത് ഭിക്ഷ യാചിച്ച് ജീവിക്കുകയാണ് വയോധിക. വയോധികയെ യുവാവ് ക്രൂരമായി മർദിക്കുന്നുണ്ട് ദൃശ്യങ്ങളിൽ. അടിയേറ്റ് ബോധം പോയ ഇവരെ മറ്റൊരിടത്തേക്ക് എടുത്തുകൊണ്ടുപോവുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കു

സംസ്ഥാനത്തെ സപ്ലൈകോയികോ മാവേലി സ്റ്റോറുകളിൽ അവശ്യ സാധനങ്ങളില്ല; സാമ്പത്തിക പ്രതിസന്ധി മൂലമാണെന്ന് ഭക്ഷ്യമന്ത്രി

മണിക്കൂറുകൾക്ക് ശേഷം പുലർച്ചെ ഒരു കിലോമീറ്റർ അകലെയുള്ള സിതാര ജങ്ഷന് സമീപത്താണ് അർധനഗ്നയായ നിലയിൽ തലക്ക് മുറിവേറ്റ വയോധികയെ നാട്ടുകാർ കണ്ടെത്തിയത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് മകൾ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് ​കൊട്ടിയം പൊലീസിൽ പരാതി നൽകി. എന്നാൽ വെള്ളിയാഴ്ച രാവിലെ പരാതി നൽകിയിട്ട് പൊലീസ് ആദ്യം അന്വേഷണം നടത്തിയില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്. മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം