റിലീയിന് മുന്‍മ്പേ പ്രീ റിലീസ് ഹൈപ്പ് കിട്ടിയ ചിത്രമാണ് ലിയോ. തെന്നിന്ത്യന്‍ സിനിമയില്‍ ഇനി വരാനിരിക്കുന്ന ചിത്രങ്ങളൊക്കെ താരതമ്യം ചെയ്യപ്പെടുക ലിയോയുമായി ആവും. അത് വെറും ഫാന്‍സ് ആവേശം മാത്രമായിരുന്നില്ല. ലിയോ പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയത്തിന്റെ തിളക്കത്തിലാണ്. ലോകേഷ് കനകരാജും വിജയ്യും ഒന്നിച്ച ചിത്രം റിലീസിനു മുന്നേയുള്ള സൂചനകള്‍ ശരിവയ്ക്കും വിധമാണ് മുന്നേറുന്നത്. വേഗത്തില്‍ തമിഴ്‌നാട്ടില്‍ 100 കോടി കളക്ഷന്‍ നേടി എന്ന റെക്കോര്‍ഡ് വിജയ്‌യുടെ ലിയോ ഇന്ന് സ്വന്തമാക്കും എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.
റിലീസിന് ആഗോളതലത്തില്‍ ലിയോ 148.5 കോടി രൂപ നേടിയിരുന്നു. 2023ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ സിനിമകളുടെ കളക്ഷനില്‍ റിലീസിന് ഒന്നാമത് എത്തി റെക്കോര്‍ഡിട്ടു ലിയോ. ലിയോയുടെ കുതിപ്പ് കുറേ നാളുണ്ടാകുമെന്നാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ മാത്രം ലിയോ 100.80 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നത്.
ലോകേഷ് കനകരാജും വിജയ്‌യും ഒന്നിക്കുന്ന ചിത്രം എന്ന ആകര്‍ഷണമാണ് ലിയോയ്ക്ക് വന്‍ ഹൈപ്പ് നേടിക്കൊടുത്തത്. സംവിധായകന്‍ ലോകേഷ് കനകരാജ് സൃഷ്ടിച്ച സിനിമാറ്റിക് യൂണിവേഴ്‌സില്‍ ലിയോയും എത്തിയത് ആരാധകര്‍ക്ക് വലിയ ആവേശമായി. അതിനാല്‍ ലിയോ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ജയിലറിനെയും ജവാനെയുമൊക്കെ പിന്നിലാക്കിയാണ് വിജയ് ചിത്രം ലിയോയുടെ കുതിപ്പ് എന്ന ഒരു പ്രത്യേകതയുമുണ്ട്.
പാര്‍ഥിപന്‍, ലിയോ എന്നീ രണ്ട് കഥാപാത്രങ്ങളായി വിജയ് നിറഞ്ഞാടിയിരിക്കുന്നു എന്നതാണ് ദളപതി ആരാധകരെ ആവേശത്തിലാക്കുന്നത്. ലോകേഷ് കനകരാജിന് മികച്ച സിനിമാ അനുഭവം പകരാന്‍ സാധിച്ചു എന്നാണ് ലിയോ കണ്ടവര്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. ദളപതി വിജയ്‌യുടെ നായികയായി തൃഷയെത്തിയ ചിത്രത്തില്‍ ഗൌതം വാസുദേവ് മേനോന്‍, ബാബു ആന്റണി, മാത്യു, അര്‍ജുന്‍, പ്രിയ ആനന്ദ്, മധുസുധന്‍ റാവു, , സഞ്ജയ് ദത്ത് തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളായുണ്ട്.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം