യു.എസ്: യുഎസ് സിനഗോഗിലെ ജൂത നേതാവിനെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മെട്രോപൊളിറ്റന്‍ ഡിട്രോയിറ്റിലെ ഐസക് അഗ്രീ ഡൗണ്‍ടൗണ്‍ സിനഗോഗ് അധ്യക്ഷയായ സാമന്ത് വോള്‍ (40) ആണ് കൊല്ലപ്പെട്ടത്. ഇസ്രയേല്‍-ഹമാസ് യുദ്ധം തീവ്രമായിരിക്കുന്ന ഘട്ടത്തിലുളള ജൂത നേതാവിന്റെ കൊലപാതകത്തില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു.
ശനിയാഴ്ച രാവിലെ വീടിന് പുറത്ത് കുത്തേറ്റ നിലയിലാണ് സാമന്തയുടെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഊഹാപോഹങ്ങള്‍ പാടില്ലെന്നും ആളുകള്‍ ക്ഷമയോടെ ഇരിക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു.
ഇസ്രയേല്‍ ഹമാസ് സംഘര്‍ഷത്തെച്ചൊല്ലി അമേരിക്കയിലുടനീളമുള്ള ജൂത, മുസ്ലിം സമുദായങ്ങളില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് കൊലപാതകം. അതേസമയം സമന്തയുടെ കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെ യുഎസ് സിനഗോഗും അപലപിച്ചു. 2022 മുതല്‍ യുഎസ് സിനഗോഗിന്റെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ചുവന്നിരുന്ന സമന്ത, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
https://www.youtube.com/watch?v=0QDq6iM6oHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം