ഡൽഹിയിൽ വീണ്ടും ക്രൂരകൊലപാതകം; കൈയും കാലും ചങ്ങല കൊണ്ടു കെട്ടി കറുത്ത പ്ലാസ്റ്റിക് ബാഗില്‍ പകുതി പൊതിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം ; സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി∙  തിലക് നഗറില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ലെന ബെര്‍ഗര്‍ എന്ന യുവതിയുടെ മൃതദേഹം കൈയും കാലും ചങ്ങല കൊണ്ടു കെട്ടി, കറുത്ത പ്ലാസ്റ്റിക് ബാഗില്‍ പകുതി പൊതിഞ്ഞ നിലയില്‍ ഒരു സര്‍ക്കാര്‍ സ്‌കൂളിനു സമീപത്തുനിന്നാണു കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഗുര്‍പ്രതീ സിങ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍നിന്ന് 2.25 കോടി രൂപ പൊലീസ് കണ്ടെടുത്തു. വഴിയരികില്‍ മൃതദേഹം കണ്ട കാല്‍നട യാത്രക്കാരാണു പൊലീസില്‍ വിവരം അറിയിച്ചത്. 

സ്വിറ്റ്‌സര്‍ലന്‍ഡില്‍ വച്ചാണ് ഗുര്‍പ്രീതും ലെനയും പരിചയപ്പെട്ടതെന്നും ലെനയെ കാണാൻ പ്രതി മിക്കവാറും അവിടേക്കു പോകാറുണ്ടെന്നും പൊലീസ് പറയുന്നു. ലെനയ്ക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണു ഗുര്‍പ്രീത് അവരെ കൊന്നതെന്നും പൊലീസ് പറയുന്നു. ലെനയെ കൊല്ലാന്‍ പദ്ധതിയിട്ട ഗുര്‍പ്രീത് അവരെ ഇന്ത്യയിലേക്കു ക്ഷണിച്ചു. 

ഈജിപ്തിലും ജോര്‍ദാനിലുമുള്ള സ്വന്തം പൗരന്‍മാർ എത്രയും വേഗം തിരിച്ചെത്തണമെന്ന് ഇസ്രയേല്‍

ഒക്‌ടോബര്‍ 11-നാണ് അവര്‍ ഇന്ത്യയിലെത്തിയത്. അഞ്ചു ദിവസത്തിനു ശേഷം ഗുര്‍പ്രീത് അവരെ ഒരു മുറിയിലേക്കു കൊണ്ടുപോയി കൈയും കാലുകളും കെട്ടിയിട്ടു. തുടര്‍ന്നാണ് ക്രൂരമായി കൊലപ്പെടുത്തിയത്. മറ്റൊരു സ്ത്രീയുടെ പേരില്‍ വാങ്ങിയ കാറിലാണ് ഗുര്‍പ്രീത്, ലെനയുടെ മൃതദേഹം ആദ്യം സൂക്ഷിച്ചത്. ദുര്‍ഗന്ധം വമിച്ചതോടെ മൃതദേഹം വഴിയില്‍ തള്ളിയ ശേഷം രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കാറിന്റെ നമ്പര്‍ കണ്ടെത്തിയാണ് പൊലീസ് ഗുര്‍പ്രീതിനെ കുടുക്കിയത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം