മുതലക്കോടം: ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ നാലാമത് സംസ്ഥാന നാടകോത്സവം 2023 ഒക്ടോബർ 22, 23, 24 തീയതികളിൽ വൈകുന്നേരം 7 മണിക്ക് ഒ മാധവൻനഗറിൽ (തൊടുപുഴ ടൗൺഹാളിൽ) മൂന്ന് പ്രൊഫഷണൽ നാടകങ്ങൾ അവതരിപ്പിച്ചുകൊണ്ട് നടത്തപ്പെടുന്നു. ഒക്ടോബർ 22 ഞായറാഴ്ച വൈകുന്നേരം 5 30ന് നാടകോത്സവത്തിന്റെ സ്വാഗതസംഘം ചെയർമാൻ കെ എം ബാബുവിന്റെ അധ്യക്ഷതയിൽ പ്രശസ്ത നാടക- സിനിമാതാരം പ്രമോദ് വെളിയനാട് നാടകോത്സവത്തിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിക്കും.
തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് മുഖ്യപ്രഭാഷണം നടത്തും. തൊടുപുഴ മുനിസിപ്പൽ കൗൺസിലർമാരായ അഡ്വക്കേറ്റ് ജോസഫ് ജോൺ, സനു കൃഷ്ണൻ, സാഹിത്യസംവേദധനം മാസിക എഡിറ്റർ അഡ്വക്കേറ്റ് നീറണാല് ബാലകൃഷ്ണൻ, തൊടുപുഴയിലെ ആദ്യകാല നാടക നടൻ തൊടുപുഴ ചാക്കപ്പൻ, പുരോഗമന കലാസാഹിത്യസംഘം ഇടുക്കി ജില്ലാ സെക്രട്ടറി കെ ജയചന്ദ്രൻ, കാവൽ കൈരളി എഡിറ്റർ സനൽ ചക്രപാണി, എഴുത്തുകാരൻ കെ ആർ സോമരാജൻ, കവി തൊമ്മൻകുത്ത് ജോയ്, വനിതാവേദി പ്രസിഡൻറ് ലിറ്റി ബിനോയ് സെക്രട്ടറി ഷീബ അനു കുമാർ എന്നിവർ ആശംസകൾ പറയും. ലൈബ്രറി പ്രസിഡൻറ് കെ സി സുരേന്ദ്രൻ സ്വാഗതവും സ്വാഗതസംഘം സെക്രട്ടറി ജോസ് തോമസ് കൃതജ്ഞതയും പറയും.
22- 10- 2023 വൈകുന്നേരം വൈകുന്നേരം 7 മണിക്ക് തിരുവനന്തപുരം സൗപർണികയുടെ ചരിത്ര നാടകം മണികർണിക, 23ന് വൈകിട്ട് ഏഴുമണിക്ക് കോഴിക്കോട് സങ്കീർത്തനയുടെ പറന്നുയരാൻ ഒരു ചിറക് ,24ന് വൈകിട്ട് ഏഴുമണിക്ക് കൊല്ലം അയനം നാടകവേദിയുടെ അവനവൻ തുരുത്ത് എന്നീ സാമൂഹിക നാടകങ്ങൾ നാടകോത്സവത്തിൽ അവതരിപ്പിക്കും.
200 രൂപയാണ് പ്രവേശന ഫീസ് .പത്രസമ്മേളനത്തിൽ ലൈബ്രറി പ്രസിഡൻറ് കെ സി സുരേന്ദ്രൻ, വൈസ് പ്രസിഡൻറ് എ പി കാസിൻ, കമ്മിറ്റി അംഗങ്ങളായ അനിൽകുമാർ തൊടുപുഴ, വിനോദ് പുഷ്പാംഗദൻ എന്നിവർ പങ്കെടുത്തു
https://www.youtube.com/watch?v=PuVojcyb9n0
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം