പി.ജെ.ജോസഫിനെ ആക്ഷേപിച്ച എം.എം.മണി സ്വന്തം നിലവാരം പുറത്താക്കിയെന്ന് കേരള കോൺഗ്രസ് വർക്കിങ്ങ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി.തോമസ്. മുഖ്യമന്ത്രിയുടെ മുമ്പിൽ വച്ചുതന്നെയാണ് അദ്ദേഹം ഈ കള്ള പ്രസ്താവന കൊട്ടിഘോഷിച്ചതെന്ന് ഓർക്കുമ്പോൾ സർക്കാരിന്റെയും എൽ.ഡി.എഫിന്റെയും പ്രതിച്ഛായ എത്രമാത്രം ഉണ്ടെന്ന് വ്യക്തമാക്കുകയാണ്. എം.എം.മണിയുടെ തലയ്ക്കകത്ത് കുറച്ചു കൂടി ഭേദപ്പെട്ട എന്തെങ്കിലും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുകയാണെന്നും
തൊടുപുഴയിൽ ചേർന്ന വാർത്താസമ്മേളനത്തിൽ പിസ തോമസ് പറഞ്ഞു.
കേരള കോൺഗ്രസ് ചെയർമാനും ഏറ്റവും സീനിയറായ രാഷ്ട്രീയ നേതാവുമായ മുൻ മന്ത്രി പി.ജെ.ജോസഫ് എം.എൽ.എയെ അടച്ചാക്ഷേപിച്ച എം.എം.മണി എം.എൽ.എ എത്ര ആക്ഷേപിച്ചാലും പൂർണ്ണമായും കളവായതിനാൽ ജനങ്ങൾ വിശ്വസിക്കില്ല, മറിച്ച് എം.എം.മണിയുടെ നിലവാരം ഒരുപക്ഷേ അറിയാത്തവർക്കും അറിയാനുള്ള അവസരമായിട്ട് അത് തീരുമെന്നും കേരള കോൺഗ്രസ് വർക്കിങ്ങ് ചെയർമാൻ പി.സി.തോമസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പി.ജെ.ജോസഫ് ജനപ്രതിനിധിയെന്ന നിലയിൽ പൂർണ്ണ പരാജയമാണെന്നും വികസനം ഒട്ടും നടപ്പാക്കിയിട്ടില്ലെന്നും തോന്നത്തക്ക വിധത്തിലുള്ള ഏറെ മ്ലേച്ഛമായ കള്ള പ്രസ്താവനയാണ് എം.എം.മണി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസിനെയോ യു.ഡി.എഫിനെയോ മാത്രമല്ല, അദ്ദേഹം നിൽക്കുന്ന കൽപടികൾ കൂടി തട്ടി നശിപ്പിച്ചാൽ കൊള്ളാമെന്നാണ് ഈൃത്തികെട്ട പ്രസ്താവന വ്യക്തമാക്കുന്നതെന്നും പി.സി.തോമസ് കൂട്ടിച്ചേർത്തു.
ജലദോഷത്തെ അകറ്റി നിർത്താം; ഇക്കാര്യങ്ങള് ശീലമാക്കാം
ഏറ്റവും പ്രഗൽഭനായ എം.എൽ.എ തന്നെയാണ് പി.ജെ.ജോസഫ്. തൊടുഴയിൽ 2 പാലം വരണമെന്നും അതിനെ ചുറ്റിപ്പറ്റി 2 ഭാഗത്തെയും ഘടിപ്പിച്ചു കൊണ്ട് ഡൽഹിയിലെ കൊനോട്ട് പ്ലേസ് പോലെയുള്ള റോഡ് വേണമെന്നും അതിന്റെ ഓരോവശവും തമ്മിൽ ഘടിപ്പിക്കമമെന്നുമുള്ള അദ്ദേഹത്തിന്റെ വികസന കാഴ്ച്ചപ്പാട് നടപ്പാക്കി. ഇതിപോലെ എത്രയോ വികസന കാര്യങ്ങൾ തൊടുപുഴയിലും ആ നിയോജക മണ്ഡലത്തിലും എന്നുവേണ്ട കേരളത്തിലെമ്പാടും കൊണ്ടു വരാൻ അദ്ദേഹത്തിനു കഴിഞ്ഞുവെന്നുള്ളത് എം.എം.മണിക്ക് മനസിലാക്കാൻ കഴിയില്ല. എം.എം.മണിയുടെ തലയ്ക്കകത്ത് കുറച്ചു കൂടി ഭേദപ്പെട്ട എന്തെങ്കിലും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊടുപുഴയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പി.സി.തോമസ് അഡ്വ.ജോസി ജേക്കബ്ബ്, അഡ്വ.ജോസഫ് ജോൺ എന്നിവർ പങ്കെടുത്തു.
https://www.youtube.com/watch?v=PuVojcyb9n0
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം