ജലദോഷത്തെ അകറ്റി നിർത്താം; ഇക്കാര്യങ്ങള്‍ ശീലമാക്കാം

പനിയേക്കാളും അസ്വസ്ഥത അനുഭവപ്പെടുന്നത് ജലദോഷം പിടിപെടുമ്പോഴാണ്. പുറത്തിറങ്ങി ആത്മവിശ്വാസത്തോടെ സംസാരിക്കാനോ ആളുകളുമായി ഇടപെടാനോ പോലും ചില സമയങ്ങളിൽ കഴിയാറില്ല. അപ്പർ റെസ്പിറേറ്ററി വൈറസുകളായ ജലദോഷം, ആരെങ്കിലും ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ചെറിയ തുള്ളികളിലൂടെ പടരും. രോഗികളുടെ അടുത്ത് നിന്നോ മലിനമായ പ്രതലങ്ങളിൽ സ്പർശിച്ചോ മുഖത്ത് സ്പർശിച്ചോ കാലാവസ്ഥയിൽ പെട്ടന്ന് ഉണ്ടാകുന്ന മാറ്റങ്ങള്‍ കൊണ്ടോ സാധാരണയായി ജലദോഷം പിടിപെടാറുണ്ട്. ജലദോഷത്തെ തടയാൻ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.

കൈകൾ കഴുകുക

പതിവായി കൈകഴുകുന്നത് വ്യക്തി ശുചിത്വത്തിന്‍റെ ഭാഗമാണ്. ജലദോഷം പടരുന്ന ബാക്ടീരിയ നമ്മിലേക്ക് എത്തുന്നതും നമ്മില്‍ നിന്ന മറ്റുള്ളവരിലേക്ക് പടരുന്നതും തീന്‍മേശയില്‍ നിന്ന് പോലുമാകാം. അതിനാല്‍ ഏതൊരു കാര്യം ചെയ്ത ശേഷം കൈ കഴുകുമ്പോഴും കുറഞ്ഞത് 20 സെക്കന്‍റെങ്കിലും അതിനായി ചിലവഴിക്കുക. ഭക്ഷണത്തിന് മുന്‍പും ശേഷവും, ടോയ് ലെറ്റില്‍ പോയ ശേഷം, രോഗ ബാധിതരെ തൊട്ടതിന് ശേഷം, വൃത്തി ഹീനമായ എന്തിലെങ്കിലും സ്പര്‍ശിച്ച ശേഷം, തുമ്മിയതിന് ശേഷം എന്നിങ്ങനെ പല സാഹചര്യങ്ങളിലും ഇത് ശ്രദ്ധിക്കേണ്ടതാണ്.

ദുര്‍ബലമായ രോഗ പ്രതിരോധ ശേഷി

ദുര്‍ബലമായ രോഗ പ്രതിരോധ ശേഷിയുള്ളവര്‍ക്ക് ഇടക്കിടെ രോഗങ്ങള്‍ പിടിപെടാം. ചിലപ്പോള്‍ അത് സ്വയംപ്രതിരോധ പ്രശ്നങ്ങള്‍ മൂലവും സംഭവിക്കാം. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുതകുന്ന ഭക്ഷണം പതിവാക്കിയാൽ ഒരു പരിധി വരെ പ്രതിരോധ ശേഷി വർധിപ്പിക്കാന്‍ സാധിക്കും. അധികമായി വിയര്‍ക്കുക വഴി ശരീരത്തിലെ ജലാംശം കുറയുകയും അത് രോഗ പ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇത് പലപ്പോഴും രോഗങ്ങള്‍ക്ക് വഴി വക്കാം. ശരീരത്തിലെ ജലാംശം കുറയാതെ നോക്കുന്നതിലൂടെ രോഗ പ്രതിരോധ ശേഷിയെ നമുക്ക് വർധിപ്പിക്കാനാകും. പക്ഷെ, ഇതിനെ സംബന്ധിച്ച് ഗൌരവകരമായ പഠനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല.

ഇടുങ്ങിയ സ്ഥലത്തെ ദൈനംദിന ജീവിതം

ശൈത്യകാലങ്ങളില്‍ മിക്കരും വാതിലുകളും ജനലുകളുമെല്ലാം അടച്ചിട്ടായിരിക്കും ഇരിക്കുക. ചുമക്കുകയോ തുമ്മുകയോ ചെയ്യുന്നതിലുടെ ബാക്ടീരിയ അന്തരീക്ഷത്തില്‍ വിന്യസിക്കുകയും പുറത്ത് പോകാതെ അവിടെ തന്നെ നിലനിൽക്കുകയും ചെയ്യുന്നു. ജനലുകള്‍ ഇത് പുറത്ത് പോകാന്‍ ഒരുവിധം സഹായിക്കുമെങ്കിലും ദിവസവും കുറച്ച് നേരം ജനലുകളും വാതിലുകളും തുറന്നിടുന്നത് ജലാംശം വിയര്‍പ്പിലൂടെ പുറത്ത് പോകാതെ ഒരു പരിധി വരെ സംരക്ഷിക്കുകയും അതുവഴി പ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.

മുഖത്ത് നിരന്തരം തൊടുന്നത്

കൈയ്യിലൂടെയാണ് ഏറ്റവും കൂടുതല്‍ ബാക്ടീരിയ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത്. അടിക്കടി കൈ കഴുകാന്‍ നമുക്കാര്‍ക്കും സാധിക്കാത്തതിനാല്‍ മുഖത്തില്‍ സ്പര്‍ശിക്കുന്നതിലൂടെ അത് വായയിലേക്കും തുടര്‍ന്ന് മറ്റ് അവയവങ്ങളിലേക്കും എളുപ്പത്തില്‍ പടരാം.

അലര്‍ജി
നമുക്കുള്ളിലുള്ള അലര്‍ജി ജലദോഷത്തെ കൂടുതല്‍ മോശമായ സ്ഥിതിയില്‍ ചെന്നെത്തിക്കും. ഇത് മാത്രമല്ല, പെട്ടന്ന് തന്നെ ഇത് നമ്മെ രോഗബാധിതരാക്കും. അലര്‍ജിയുള്ള ആളുകളില്‍ ജലദോഷം ഏഴ് ദിവസങ്ങളില്‍ കൂടുതല്‍ കാണപ്പെടുകയാണെങ്കില്‍ ഡോക്ടറെ ഉടനെ തന്നെ സമീപിക്കേണ്ടതാണ്.

റഫ അതിർത്തി തുറന്നു; സഹായവുമായെത്തിയ ട്രക്കുകൾ ഫലസ്തീനിലേക്ക് കടത്തി വിട്ടു

പ്രതലങ്ങൾ അണുവിമുക്തമാക്കുക

ഡോർക്നോബുകൾ, സെൽ ഫോണുകൾ, ലൈറ്റ് സ്വിച്ചുകൾ എന്നിവ പോലെ സാധാരണയായി സ്പർശിക്കുന്ന സ്ഥലങ്ങളിൽ അസുഖമുള്ള ആരെങ്കിലും സ്പർശിച്ചാൽ തണുത്ത വൈറസുകൾ ഉണ്ടാകാം. ഈ പ്രതലങ്ങൾ പതിവായി വൃത്തിയാക്കുന്നതും അണുവിമുക്തമാക്കുന്നതും വൈറസുകള്‍ ശരിരത്തിലേക്ക് പ്രവേശിക്കുന്നത് തടയും.

ജലദോഷത്തിനെ ഭേദപ്പെടുത്താൻ ആൻറിബയോട്ടിക്കുകൾ സഹായിക്കില്ല, കാരണം അവ ബാക്ടീരിയകളെയല്ല, വൈറസുകളെയാണ് ലക്ഷ്യമിടുന്നത്. ഓവർ-ദി-കൌണ്ടർ മരുന്നുകൾ രോഗലക്ഷണങ്ങളിൽ നിന്ന് താൽക്കാലിക ആശ്വാസം നൽകും, പക്ഷേ അവ ജലദോഷത്തെ സുഖപ്പെടുത്തുന്നില്ല.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം