തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനി വീണ വിജയന്റെ എക്സാലോജിക് സി.എം.ആർ.എല്ലിൽ നിന്നും കൈപ്പറ്റിയ 1.72 കോടി രൂപക്ക് ഐ.ജി.എസ്.ടി അടച്ചെന്ന് ധനവകുപ്പിന്റെ വിശദീകരണം. ജി.എസ്.ടി കമീഷണർ ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് ധനവകുപ്പിന്റെ വിശദീകരണം. കർണാടക ജി.എസ്.ടി വകുപ്പുമായി ബന്ധപ്പെട്ടതിന് ശേഷമാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
അതേസമയം, വീണ വിജയന്റെ കമ്പനി എത്ര തുകയാണ് അടച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. വ്യക്തിഗത വിവരമായതിനാൽ അത് പുറത്ത് വിടുന്നില്ലെന്നാണ് ധനവകുപ്പിന്റെ വിശദീകരണം. മാത്യു കുഴൽനാടൻ ധനമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐ.ജി.എസ്.ടി അടച്ചിട്ടുണ്ടോയെന്ന കാര്യം അന്വേഷിച്ചത്. നേരത്തെ എക്സാലോജിക് സി.എം.ആർ.എല്ലുമായി നടത്തിയ ഇടപാടിന്റെ ജി.എസ്.ടി വിവരങ്ങൾ നൽകാനാവില്ലെന്ന് ജി.എസ്.ടി വകുപ്പ് അറിയിച്ചിരുന്നു. വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഇത് വരാത്തതിനാലാണ് വിവരങ്ങൾ നൽകാനാവില്ലെന്ന് അറിയിച്ചത്.
സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ലെന്നായിരുന്നു ജി.എസ്.ടി വകുപ്പ് നിലപാട്. ഒരു നികുതിദായകൻ നൽകുന്ന നികുതിയുടെ വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല. ഇത് വിശാലമായ പൊതുതാൽപര്യത്തിന്റെ പരിധിയിൽ വരില്ലെന്നും മറുപടിയിൽ വ്യക്തമാക്കിയിരുന്നു.
വയനാട്ടില്‍ ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍
ശശിധരൻ കർത്തയുടെ കമ്പനിയായ കൊച്ചിൻ മിനറൽസ് ആന്‍റ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) 1.72 കോടി രൂപ വീണ വിജയന്റെ കമ്പനിക്ക് നൽകിയത് വലിയ രാഷ്രടീയവിവാദങ്ങൾക്ക് കാരണമായിരുന്നു. 2017 മുതൽ 2020 വരെയുള്ള കാലയളവിലാണ് സി.എം.ആർ.എൽ കമ്പനി വീണക്ക് പണം നൽകിയതെന്നും സേവനങ്ങൾ നൽകാതെയാണ് മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയതെന്നും ആദായനികുതി തർക്ക പരിഹാര ബോർഡ് കണ്ടെത്തലും പുറത്ത് വന്നതോടെ വിഷയം പ്രതിപക്ഷം സർക്കാറിനെതിരെ രാഷ്ട്രീയ ആയുധമാക്കി.
https://www.youtube.com/watch?v=PuVojcyb9n0
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം