ഇസ്രയേല്‍ – ഹമാസ് യുദ്ധത്തെ തുടര്‍ന്ന് നിരവധി ആളുകള്‍ കൊല്ലപ്പെട്ട സാഹചര്യത്തിൽ ഇസ്രയേല്‍ പോലീസിന് യൂണിഫോം വിതരണം റദ്ദാക്കി കണ്ണൂരിലെ കമ്പനി .യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി ആയിരക്കണക്കിന് നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടതിനെ തുടർന്നാണ് കമ്പനിയുടെ തീരുമാനം. സമാധാനം പുനഃസ്ഥാപിക്കുന്നതുവരെ തുടർന്നുള്ള ഓർഡറുകൾ സ്വീകരിക്കില്ലെന്ന നിലപാടിലാണ് കമ്പനി. ചോര പുരളാന്‍ തങ്ങള്‍ തയ്ക്കുന്ന വസ്ത്രങ്ങള്‍ അയക്കില്ലെന്ന യുദ്ധവിരുദ്ധ നിലപാടുമായി കണ്ണൂരിലെ വസ്ത്രനിര്‍മാണ കമ്പനി.
മാനവികതയ്ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും സമീപകാല സംഭവങ്ങൾ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും കണ്ണൂരിൽ പ്രവർത്തിക്കുന്ന മരിയൻ അപ്പാരൽസ് കമ്പനി എം ഡി തോമസ് ഓലിക്കൽ കൈരളി ന്യൂസിനോട് പറഞ്ഞു.
മാതൃകാ നിയമസഭ’: സ്കൂൾ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി
കഴിഞ്ഞ 8 വർഷമായി ഇസ്രയേൽ പൊലീസിന് പ്രതിവർഷം ഒരു ലക്ഷത്തോളം യൂണിഫോം ഷർട്ടുകൾ വിതരണം ചെയ്യുന്നത് ഇവിടെ നിന്നാണ്. തൊടുപുഴ സ്വദേശിയായ മുംബൈ മലയാളി വ്യവസായി തോമസ് ഓലിക്കലിന്റെ ഉടമസ്ഥതയിലുള്ള ഈ കമ്പനിയിൽ ആയിരത്തി അഞ്ഞൂറോളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്.
https://www.youtube.com/watch?v=PuVojcyb9n0
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം