തൃശ്ശൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ലോങ് ജമ്പിനിടെ മത്സരത്തിനിടെ വിദ്യാര്‍ത്ഥിയുടെ കഴുത്തിന് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വയനാട് കാട്ടിക്കുളം ഗവ എച്ച്എസ്എസിലെ വിദ്യാര്‍ത്ഥി മുഹമ്മദ് സിനാനാണ് ലോങ് ജമ്പ് മത്സരത്തിനിടെ പരിക്കേറ്റത്. ചാടുന്നതിനിടെ സിനാന്‍ കഴുത്ത് കുത്തി വീഴുകയായിരുന്നു.
ഇന്ന് രാവിലെ ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ലോങ് ജമ്പിനിടെ മത്സരത്തിനിടെയാണ് സംഭവം. പരിക്കേറ്റ മുഹമ്മദ് സിനാനെ ഉടനെ സ്ട്രച്ചറിലെടുത്ത് ആംബുലന്‍സിലേക്ക് മാറ്റി. കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. പരിക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ് ജമ്പില്‍ 41 വിദ്യാര്‍ത്ഥികളാണ് മത്സരിച്ചത്. ചാട്ടം കഴിഞ്ഞ ഉടനെയാണ് ബാലന്‍സ് തെറ്റി മുഹമ്മദ് സിനാന്റെ കഴുത്തിന് പരിക്കേറ്റത്. പരിക്കേറ്റ ഉടനെ വേദനകൊണ്ട് സിനാന്‍ നിലത്തിരിക്കുകയായിരുന്നു. അല്‍പനേരത്തേക്ക് ലോങ് ജമ്പ് മത്സരം തടസ്സപ്പെട്ടെങ്കിലും പിന്നീട് തുടര്‍ന്നു.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം