റിയാദ്: ഗാസയിലെ ആശുപത്രിയ്ക്ക് നേരെ നടന്ന വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യ. സംഭവത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി നിരപരാധികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മധ്യ ഗാസയിലെ അല്‍ അഹ്‌ലി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിലാണ് ആക്രമണം ഉണ്ടായത്. അന്താരാഷ്ട്ര മാനുഷിക നിയമം ഉൾപ്പെടെ എല്ലാ നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണിതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഈ ക്രൂരമായ ആക്രമണത്തെ സൗദി ശക്തമായി തള്ളിക്കളയുന്നതായും പ്രസ്താവനയിൽ പറയുന്നു.
ഈ അപകടകരമായ സാഹചര്യത്തിൽ ഇസ്രയേലി ക്രിമിനൽ നടപടികളുടെ കാര്യത്തിൽ അന്താരാഷ്ട്ര മാനുഷിക നിയമം പ്രയോഗിക്കുന്നതിൽ ഇരട്ടത്താപ്പ് ഉപേക്ഷിക്കേണ്ടതുണ്ട്. പ്രതിരോധിക്കാനാകാത്ത സാധാരണക്കാർക്ക് സംരക്ഷണം നൽകുന്നതിന് ഗൗരവമേറിയതും ഉറച്ചതുമായ നിലപാട് ആവശ്യമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
ഗാസയിൽ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാർക്ക് ഭക്ഷണവും മരുന്നും എത്തിക്കുന്നതിനായി സുരക്ഷിതമായ ഇടനാഴികൾ ഉടൻ തുറക്കേണ്ടതിന്റെ ആവശ്യകതയും എടുത്തു , കൂടാതെ എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും നിയമങ്ങളും തുടർച്ചയായി ലംഘിക്കുന്നതിന് ഇസ്രയേൽ സേനയ്ക്ക് പൂർണ ഉത്തരവാദിത്തമുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം