തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് കുതിച്ചുയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,360 രൂപയായി.
ഒരു ഗ്രാം സ്വർണത്തിന് 50 രൂപ വർദ്ധിച്ച് 5,545 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇതോടെ, ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില ഉള്ളത്. തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിനു ശേഷമാണ് സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയത്.
ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 15 രൂപയുമാണ് കുറഞ്ഞത്. ഒക്ടോബർ അഞ്ചിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 41,920 രൂപയായിരുന്നു.
ആഗോള വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ആഗോള വിപണിയിൽ ഇന്ന് സ്വർണവില ഉയർച്ചയിലാണ് . ട്രോയ് ഔൺസിന് 12.62 ഡോളർ ഉയർന്ന് 1,937.30 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം