കോഴിക്കോട്, : നവ ദമ്പതികൾക്കും, ഗർഭധാരണത്തിന് തയ്യാറെടുക്കുന്നവർക്കും മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനായി മോം ക്ലിനിക്കുമായി കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രി. മിംസിൽ നടന്ന ചടങ്ങിൽ സീരിയൽ താരവും അവതാരകയുമായ അശ്വതി ശ്രീകാന്ത് ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കുഞ്ഞിനായി ശ്രമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഒരുക്കേണ്ട സൗകര്യങ്ങൾ, അവലംബിക്കേണ്ട ഭക്ഷണ ക്രമം, മികച്ച ഗർഭധാരണത്തിനും, ആരോഗ്യമുള്ള കുഞ്ഞിനുമായി എന്തെല്ലാം ചെയ്യണം മുതലായ മാർഗ്ഗനിർദ്ദേശങ്ങൾ ക്ലിനിക്കിൽ ലഭ്യമാകും. സ്ത്രീകളുടെ വന്ധ്യതക്ക് കാരണമാകുന്ന ഹോർമോൺ പ്രശ്നങ്ങൾ, തൈറോയ്ഡ്, പിറ്റ്യൂറ്ററി ഗ്രന്ഥികളുടെ പ്രവർത്തനങ്ങളിലെ കുഴപ്പം ഒഴിവാക്കുക, ഗർഭപാത്രത്തിലെ മുഴ, ഫെലോപ്യൻ നാളികളിലെ തടസം മുതലായവ നീക്കം ചെയ്യുന്നതിനുള്ള ചികിത്സ, പി.സി.ഓ.ഡിക്കുള്ള പരിഹാരം തുടങ്ങിയ സേവനങ്ങളും ആസ്റ്റർ മോം ക്ലിനിക്കിൽ ലഭിക്കും.
ഇസ്രായേൽ-പലസ്തീൻ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണം: എൻസിഡിസി.
ആസ്റ്റർ മിംസിലെ സീനിയർ കൺസൽട്ടൻ്റ് ഗൈനക്കോളജിസ്റ്റ് ഡോ. റഷീദ ബീഗം, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ടി. നാസർ, ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ കെ. ഗീത, ഡോ. ഇ.എം മുംതാസ്, ഡോ പി. സിന്ധു, ഡോ. ഉമാ രാധേഷ്, കൺസൾട്ടൻ് ഡോ. ആമിന ബീവി, ഡോ. മിനി, പത്തോളജിസ്റ്റ് ഡോ. ലില്ലി, ഓപ്പറേഷൻസ് വിഭാഗം അസി. ജനറൽ മാനേജർ ഡോ. പ്രവിത എസ് അഞ്ചാൻ തുടങ്ങിയവർ പങ്കെടുത്തു. ആസ്റ്റർ മോം ക്ലിനിക്കിന്റെ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി 8157886111 എന്ന നമ്പറിൽ ബന്ധപ്പെടുക.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം