ടെൽ അവീവ്: ഇസ്രയേലിനുള്ളിൽ കടന്ന് ആക്രമണം നടത്തിയ ഹമാസ് സംഘത്തെ നയിച്ച കമാണ്ടർ അലി ഖാദിയെ വധിച്ചതായി ഇസ്രയേൽ. രഹസ്യ വിവരത്തെ തുടർന്ന് വ്യോമാക്രമണത്തിലൂടെ വധിക്കുകയായിരുന്നു എന്നാണ് ഇസ്രയേൽ പറയുന്നത്. മറ്റൊരു ഹമാസ് ഉന്നതൻ മിലിട്ടറി കമാൻഡർ അബു മുറാദിനെയും വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതായും ഇസ്രയേൽ അറിയിച്ചു.
ഹമാസിന്‍റെ വ്യോമാക്രമണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന ആളാണ് മുറാദ്. മുറാദ് കൊല്ലപ്പെട്ടെന്ന വാര്‍ത്തകളോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഗാസ നഗരത്തിലെ വ്യോമാക്രമണത്തിൽ ആണ് ഹമാസിന്‍റെ ഉന്നതർ കൊല്ലപ്പെട്ടത്. ഹമാസിന്‍റെ നേതൃനിരയെ വകവരുത്തുമെന്ന് ഇസ്രയേൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം കരയുദ്ധത്തിനു മുന്നോടിയായി ഗാസയില്‍ റെയ്ഡ് നടത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചിരുന്നു. ജനസാന്ദ്രതയേറിയ പലസ്തീന് പ്രദേശത്താണ് സേന പരിശോധനകള്‍ നടത്തിയത്. ഭീകരരെയും ആയുധങ്ങളും നശിപ്പിക്കാനുള്ള ശ്രമം പൂര്‍ത്തിയാക്കിയതായും ഇസ്രയേല്‍ സൈനിക പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം