ക്വാണ്ടം എഎംസി പുതിയ സ്മോള്‍ കാപ് ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: ക്വാണ്ടം എഎംസി പുതിയ മുച്വല്‍ ഫണ്ട് നിക്ഷേപ പദ്ധതിയായ ക്വാണ്ടം സ്മോള്‍ കാപ് ഫണ്ട് അവതരിപ്പിച്ചു. ഒക്ടോബര്‍ 16 മുതല്‍ 27 വരെ ഈ ഫണ്ടില്‍ നിക്ഷേപിക്കാം. പ്രധാനമായും സ്മോള്‍ കാപ് ഓഹരികളില്‍ നിക്ഷേപിക്കുന്ന ഈ ഫണ്ട് ഇക്വിറ്റി പദ്ധതിയാണ്. ക്വാണ്ടം എഎംസി ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ ചിരാഗ് മേത്തയും അഭിലാഷ സതാലെയും ചേര്‍ന്നാണ് ഈ ഫണ്ട് മാനേജ് ചെയ്യുന്നത്.

ക്വാണ്ടം സ്മോള്‍ കാപ് ഫണ്ടിന് ഡയറക്ട്, റെഗുലര്‍ പ്ലാനുകളുണ്ട്. ഫണ്ടിന്റെ 65 ശതമാനം മുതല്‍ 100 ശതമാനം വരെ നിക്ഷേപം സ്മോള്‍ കാപ് കമ്പനികളുടെ ഇക്വിറ്റി ഓഹരികളിലും ഇക്വിറ്റി അനുബന്ധ നിക്ഷേപങ്ങളിലുമായിരിക്കും.
ദീര്‍ഘകാല മൂലധന നേട്ടം ലക്ഷ്യമിടുന്ന നിക്ഷേപകര്‍ക്കുള്ള പദ്ധതിയാണ് തങ്ങളുടെ സ്മോള്‍ കാപ് ഫണ്ട് എന്ന് ക്വാണ്ടം എഎംസി ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ ചിരാഗ് മേത്ത പറഞ്ഞു. സ്മോല്‍ കാപ് ഓഹരികള്‍ ദീര്‍ഘ കാലത്തേക്ക് മികച്ച റിട്ടേണ്‍ നല്‍കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News