കൊച്ചി: ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ താല്‍പര്യമുള്ള ബാങ്കിങ് മൊബൈല്‍ ആപ്പ് വഴി പ്രീമിയം അടക്കാനുള്ള സംവിധാനത്തിന് ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് തുടക്കം കുറിച്ചു. പ്രത്യേകമായി ഇന്‍റര്‍നെറ്റ് ബാങ്കിങ് ലോഗിന്‍ വിവരങ്ങള്‍ നല്‍കാതെ തന്നെ സുരക്ഷിതമായി ഇതു ചെയ്യാനാവും. എന്‍പിസിഐ ബാങ്കിങ് കണക്ട് സംവിധാനം വഴിയാണ് ഇതിനു തുടക്കം കുറിച്ചിരിക്കുന്നത്. ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ അവതരിപ്പിച്ച ഈ സംവിധാനം പ്രയോജനപ്പെടുത്തുന്ന ആദ്യ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയാണ് ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ്.
ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട അനുഭവങ്ങള്‍ നല്‍കുകയും പ്രക്രിയകള്‍ ലളിതമാക്കുകയും ചെയ്യുകയെന്ന കമ്പനിയുടെ രീതികള്‍ക്ക് അനുസൃതമായാണ് ഈ മൊബൈല്‍ ഫസ്റ്റ് പെയ്മെന്‍റ് രീതി അവതരിപ്പിച്ചിട്ടുള്ളതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ചീഫ് ഓപറേറ്റീങ് ഓഫിസര്‍ അമിഷ് ബാങ്കര്‍ പറഞ്ഞു. ഇതിനു പുറമെ ഉപഭോക്താക്കളുടെ വളര്‍ന്നു വരുന്ന താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















