
തൃശൂര്‍: തൃശൂര്‍ എടത്തുരുത്തിയില്‍ തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി കടന്നല്‍കുത്തേറ്റ് മരിച്ചു.70 വയസുള്ള തിലകനാണ് മരിച്ചത്. ഏഴ് തൊഴിലാളികള്‍ക്ക് കുത്തേറ്റു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം.
23 തൊഴിലാളികള്‍ ചേര്‍ന്ന് ഒരു തോട് വൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പുല്‍ക്കാട് വെട്ടുന്നതിനിടെ കടന്നല്‍കൂട് ഇളകി കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ സ്ഥലത്ത് നിന്ന് ഓടിയെങ്കിലും ഇയാള്‍ക്ക് ഓടിമാറാന്‍ കഴിഞ്ഞില്ല. കടന്നല്‍ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.youtube.com/watch?v=ZdXYAloC7kE
ഔസേപ്പ്, അമ്മിണി, രാധാധര്‍മ്മന്‍, ശാന്ത ചന്ദ്രന്‍, സുശീല ശിവരാമന്‍, ലക്ഷ്മണന്‍, ജോണ്‍സണ്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ആരുടെയും പരിക്ക് സാരമല്ല. ഇവരെ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















