കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇന്‍ഷൂറന്‍സ് സേവനദാതാക്കളില്‍ ഒന്നായ ടാറ്റാ എഐജി ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി ട്രാവല്‍ ഇന്‍ഷൂറന്‍സ് ക്ലെയിമുകള്‍ക്കായി വേഗത്തിലുള്ളതും ഫലപ്രദവുമായ ഓണ്‍ലൈന്‍ ക്ലെയിംസ് പ്രക്രിയ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് ടാറ്റാ എഐജി വെബ്സൈറ്റില്‍ ലളിതമായി തങ്ങളുടെ ക്ലെയിം നേരിട്ടു രജിസ്റ്റര്‍ ചെയ്യുകയും ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കുകയും സ്റ്റാറ്റസ് പരിശോധിക്കുകയും ചെയ്യാം. കോള്‍ സെന്‍ററുകളോ ഇമെയിലുകള്‍ വഴിയോ ആശയവിനിമയം നടത്തേണ്ടതിന്‍റെ ആവശ്യം പരമാവധി കുറക്കുന്ന ഉപഭോക്തൃ സൗഹൃദ സംവിധാനമാണിത്. ഉപഭോക്താക്കള്‍ക്ക് യാത്ര ചെയ്യുന്നതിനിടയില്‍ പോലും ക്ലെയിമുകള്‍ ഫയല്‍ ചെയ്യാന്‍ സഹായിക്കുന്ന വിധത്തില്‍, എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ ക്ലെയിം സംവിധാനമാണ് ടാറ്റാ എഐജി അവതരിപ്പിച്ചിട്ടുള്ളത്.
ടാറ്റാ എഐജിയുടെ പുതിയ ഡിജിറ്റല്‍ ക്ലെയിംസ് പ്രക്രിയയിലൂടെ ട്രാവല്‍ ഇന്‍ഷൂറന്‍സ് പോളിസി ഉടമകള്‍ക്ക് അപകടം, രോഗവുമായി ബന്ധപ്പെട്ട മെഡിക്കല്‍ ചെലവുകള്‍, മറ്റ് ബന്ധപ്പെട്ട ക്ലെയിമുകള്‍ എന്നിവ ഉള്‍പ്പെടെ പോളിസി പരിരക്ഷയില്‍ ബാധകമായ എല്ലാ ക്ലെയിമുകളും ഫയല്‍ ചെയ്യാവുന്നതാണ്.
യാത്രക്കിടയില്‍ എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാല്‍ ഏറ്റവും ഫലപ്രദമായ പരിരക്ഷ പ്രദാനം ചെയ്യുന്ന ഒന്നാണ് ട്രാവല്‍ ഇന്‍ഷൂറന്‍സെന്ന് ടാറ്റാ എഐജി ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി ലിമിറ്റഡിന്‍റെ ആക്സിഡന്‍റ് ആന്‍റ് ഹെല്‍ത്ത് ക്ലെയിംസ് ദേശീയ മേധാവിയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റുമായ രാജഗോപാല്‍ രുദ്രരാജു പറഞ്ഞു. ഉപഭോക്താക്കളെ ഡിജിറ്റലി കണക്ടഡ് ആക്കേണ്ടതിന്‍റേയും നേരിട്ടുള്ള ക്ലെയിം പ്രക്രിയയിലേക്ക് അവരെ എത്തിക്കേണ്ടതിന്‍റേയും ആവശ്യകത തങ്ങള്‍ മനസിലാക്കുന്നുണ്ട്. എന്തെങ്കിലും അപ്രതീക്ഷിത സംഭവങ്ങള്‍ നേരിടുമ്പോള്‍ ഇക്കാര്യം തികച്ചും ആവശ്യവുമാണ്. ലോകത്തിന്‍റെ ഏതു ഭാഗത്തിരുന്നു കൊണ്ടും തങ്ങളുടെ ക്ലെയിമുകള്‍ ഫയല്‍ ചെയ്യാനും അതിന്‍റെ സ്ഥിതി തല്‍ക്ഷണം അറിയാനും പുതിയ സംവിധാനം സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടാറ്റാ എഐജി ട്രാവല്‍ ഇന്‍ഷൂറന്‍സ് പോളിസി ഉടമകള്‍ക്ക് കമ്പനി വെബ്സൈറ്റായ www.tataaig.com സന്ദര്‍ശിച്ച് തങ്ങളുടെ ക്ലെയിമുകള്‍ നേരിട്ട് സ്വയം രജിസ്റ്റര്‍ ചെയ്യാനും ബന്ധപ്പെട്ട രേഖകള്‍ അപ് ലോഡു ചെയ്യാനും ക്ലെയിം സ്റ്റാറ്റസ് പരിശോധിക്കാനും സാധിക്കും.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം