ഇടുക്കി : തൊടുപുഴ വെള്ളിയാമറ്റത്ത് അമ്മയും രണ്ടാനച്ഛനും വിവസ്ത്രനാക്കി വീടിനു മുന്നിൽ ഉപേക്ഷിച്ചു പോയ ഭിന്നശേഷിക്കാരനെ ഏറ്റെടുത്ത് കോതമംഗലം പീസ് വാലി ഫൗണ്ടേഷൻ. ചികിത്സയും താമസവും അടക്കമാണ് സംഘടന ഏറ്റെടുത്തത്. അതേസമയം പട്ടിക വർഗ്ഗ വികസന വകുപ്പിന് വിഷയത്തിൽ വീഴ്ച സംഭവിച്ചതായി പഞ്ചായത്ത് അധികൃതർ കുറ്റപ്പെടുത്തി.
18 കാരനായ ഭിന്നശേഷിക്കാരനെ വീടിനകത്ത് മലമൂത്ര വിസർജനം നടത്തുന്നു എന്ന കാരണം പറഞ്ഞ് അമ്മയും രണ്ടാനച്ഛനും വീടിന് പുറത്തെ ഷെഡ്ഡിൽ ഉപേക്ഷിച്ചത് ചൊവ്വാഴ്ചയായിരുന്നു. പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പ്രവർത്തകരും പഞ്ചായത്ത് അധികൃതരും ചേർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. തൊടുപുഴ ജില്ലാ ആശുപത്രിയിൽ നിന്ന് പീസ് വാലി ഫൗണ്ടേഷൻ അധികൃതർ കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു.
പീസ് വാലി ഫൗണ്ടേഷൻ അധികൃതർ തുടർ ചികിത്സ നൽകാമെന്ന് ഉറപ്പു നൽകിയതിനാൽ ഡിസ്ചാർജ് ചെയ്യുകയാണെന്നും കുട്ടി ഇപ്പോഴും അവശനാണെന്നും വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അതേസമയം കാഞ്ഞാർ പൊലീസ് സംഭവത്തിൽ ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. കുട്ടിക്ക് 18 വയസ്സ് പൂർത്തിയായതിനാലാണ് മറ്റു നടപടികളിലേക്ക് കടക്കാത്തത് എന്നാണ് പൊലീസിന്‍റെ വിശദീകരണം.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം