ഗാസ: പലസ്തീനിലെ തന്നെ സുപ്രധാന വൈദ്യുതിനിലയമായ സോൾ പവർ സ്റ്റേഷന്റെ പ്രവർത്തനം നിലച്ചു. ഇന്ധനം തീർന്നതിനെ തുടർന്നാണ് പവർ സ്റ്റേഷന്റെ പ്രവർത്തനം നിലച്ചത്. ഇതോടെ ഗാസയിലെ വൈദ്യുതി വിതരണം നിലച്ചു.
പലസ്തീനിൽ ഇസ്രയേൽ പ്രത്യാക്രമണം തുടരുന്നതിനിടെയാണ് പവർ സ്റ്റേഷന്റെ പ്രവർത്തനം നിലച്ചത്. ഇതോടെ ആശുപത്രികളും മറ്റു സ്ഥാപനങ്ങളും പ്രവർത്തിക്കാൻ ജനറേറ്ററുകളെ ആശ്രയിക്കേണ്ടിവരും. എന്നാൽ ഡീസൽ ക്ഷാമം നേരിടുന്നതിനാൽ ഇവയുടെ പ്രവർത്തനവും പ്രതിസന്ധിയിലാകുമെന്നാണ് റിപ്പോർട്ട്.
ഗാസയിലെ വൈദ്യുതി സമ്പൂര്‍ണമായി വിച്ഛേദിക്കുമെന്ന് ഇസ്രയേല്‍ അറിയിച്ചിരുന്നു. ഗാസയിലേക്കുള്ള എല്ലാ അതിര്‍ത്തികളും അടച്ചിരിക്കുന്ന സാഹചര്യത്തില്‍, പവര്‍ പ്ലാന്റിലേക്കും ആശുപത്രികള്‍ അടക്കമുള്ള സംവിധാനങ്ങള്‍ ആശ്രയിക്കുന്ന ജനറേറ്ററുകളിലേക്കും ഇന്ധനം എത്തിക്കാന്‍ സാധ്യമല്ല.
അതേസമയം, ഗാസ അതിര്‍ത്തിയില്‍ ഇസ്രയേല്‍ വന്‍തോതില്‍ സൈനിക വിന്യാസം നടത്തിയിട്ടുണ്ട്. മണിക്കൂറുകള്‍ക്കുള്ളില്‍ ഗാസയിലേക്ക് കരമാര്‍ഗമുള്ള ആക്രമണം ആരംഭിക്കും എന്നാണ് സൂചന.
ഗാസയില്‍ കണ്ണുംപൂട്ടി ആക്രമണം നടത്താന്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി സൈന്യത്തോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സൈനിക നീക്കം. ഹമാസ് ശക്തികേന്ദ്രങ്ങളില്‍ സര്‍വശക്തിയുമെടുത്ത് ആക്രമിക്കുക. ഗാസ മുന്‍പ് എങ്ങനെയായിരുന്നോ അതുപോലെ തിരിച്ചു വരാത്ത വിധത്തില്‍ ആക്രമിക്കാനും ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് നിര്‍ദേശിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം