നമ്മുടെ കണ്‍പീലിയെയും കണ്‍പുരികത്തെയും താരന്‍ ബാധിക്കും. കണ്‍പുരികത്തിലെ മുടി കൊഴിയുന്നത് പുരികത്തിലെ താരന്റെ ലക്ഷണമാണ്. കണ്‍പുരികത്തിലെ താരന്‍ അകറ്റാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്. കണ്‍പുരികത്തിലെ താരന്‍ മാറാന്‍ ഒരു എളുപ്പവഴിയുണ്ട്.
എഗ്ഗ് ഓയില്‍
കണ്‍പുരികത്തിലെ താരന്‍ അകറ്റാനുള്ള ഏറ്റവും ഫലപ്രദമായതും വളരെ പുരാതനവുമായ രീതിയാണിത്. ഏതാനും തുള്ളി യുനാനി എഗ് ഓയില്‍ നിങ്ങളുടെ പുരികത്തില്‍ പുരട്ടിയാല്‍ താരന്‍ അകറ്റാനാകും.
ടേബിള്‍ സാള്‍ട്ട്
വേപ്പില
ബാക്ടീരിയകളെ കൊല്ലാനായി കാലങ്ങളായി ഉപയോഗിക്കുന്ന ഒരു ഔഷധമാണ് വേപ്പില. ഇത് താരന്‍ അകറ്റാനും ചര്‍മ്മരോഗങ്ങള്‍ക്കും മികച്ചതാണ്. ഈ ഇലകളിലെ ആസിഡും എണ്ണയും മൃതകോശങ്ങളെയും താരനെയും നശിപ്പിക്കുന്നു.
ഉലുവ
മുടികൊഴിച്ചില്‍ പ്രശനങ്ങള്‍ അകറ്റാന്‍ ഉലുവ മികച്ചതാണ്. നിങ്ങള്‍ക്ക് കണ്‍പുരികത്തില്‍ താരന്‍ ഉണ്ടെങ്കില്‍ ധാരാളം മുടിയും പൊഴിയുന്നുണ്ടാകും. ഉലുവയിലെ അമിനോആസിഡ് താരനെയും മുടി കൊഴിച്ചിലിനെയും അകറ്റുന്നു.
കറ്റാര്‍വാഴ ജെല്‍
ഏതു ചര്‍മ്മത്തിനും വളരെ യോജിച്ച ഒന്നാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴ ജെല്‍ പുരികത്തില്‍ പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് ഉണങ്ങിയ ശേഷം വെള്ളത്തില്‍ കഴുകിക്കളഞ്ഞാല്‍ പുരികത്തിലെ മുടി കൊഴിച്ചില്‍ കുറയും.
താരന്‍ അകറ്റാന്‍ ഉപ്പ് വളരെ ഫലപ്രദമാണ്. ഒരു നുള്ള് ഉപ്പ് പുരികത്തിനു താഴെ ഉരസിയാല്‍ താരന്‍ അകലുകയും കൂടുതല്‍ വരാതിരിക്കുകയും ചെയ്യും. ദിവസവും ഏതാനും മിനിറ്റ് ഇത് ചെയ്യാവുന്നതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം