ഇടുക്കി: ഓട്ടിസം ബാധിച്ച കുട്ടി മലമൂത്ര വിസർജനം നടത്തി വീട്ടിൽ ദുർഗന്ധമുണ്ടാക്കുന്നു എന്നാരോപിച്ച് വീടിന് പുറത്തെ വൃത്തിഹീനമായ ഷെഡിൽ പൂട്ടിയിട്ടു. തൊടുപുഴ മേത്തൊട്ടിയിലാണ് ഭിന്നശേഷിക്കാരനായ പതിനെട്ടുകാരനോട് മാതാപിതാക്കളുടെ ക്രൂരത. ധരിക്കാൻ വസ്ത്രം പോലും നൽകാതിരിക്കുകയും ചെയ്തു. വൃത്തി ഹീനമായ സാഹചര്യത്തിൽ നിന്ന് കുട്ടിയെ പഞ്ചായത്ത് അധികൃതരും പോലീസും ചേർന്ന് മോചിപ്പിച്ചു.ച്ചാണ് മാതാപിതാൾ വീടിന് പുറത്തെ ഷെഡിൽ പൂട്ടിയിട്ടത്.
മാതാപിതാക്കൾ തൊടുപുഴയിലേക്ക് പോയ സാഹചര്യത്തിൽ അയൽപക്കത്തുള്ളവർ വീടിന് പുറത്ത് കുട്ടി കിടക്കുന്നത് കാണുകയും അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പാലിയേറ്റീവ് കെയർ അധികൃതർ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് കുട്ടിയെ ഇത്തരത്തിൽ കണ്ടെത്തിയത്. പീന്നീട് പാലിയേറ്റീവ് അധികൃതർ പഞ്ചായത്ത് അധികൃതരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ; പി ആർ അരവിന്ദാക്ഷനും സി കെ ജിൽസും റിമാൻഡിൽ
സംഭവ സ്ഥലത്ത് എത്തിയ അധികൃതർ ഉടൻ തന്നെ മാതാപിതാക്കളെ വിളിച്ചു വരുത്തുകയായിരുന്നു. അധികൃതർ കുട്ടിയെ വസ്ത്രം ധരിപ്പിച്ച് ഭക്ഷണം നൽകി ആശുപത്രിയിലെത്തിച്ചു. ഈ കുട്ടിയെ കൊണ്ട് പുറത്തു പോകാനോ കുട്ടിയെ ആരെയെങ്കിലും ഏൽപ്പിച്ച് പോകാനോ സാധിക്കാത്തത് കൊണ്ടാണ് വീടിന് പുറത്തെ ഷെഡിൽ പൂട്ടിയിടുന്ന അവസ്ഥയിലെത്തിയതെന്നാണ് മാതാപിതാക്കളുടെ വാദം. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയെ മറ്റൊരിടത്ത് സുരക്ഷിതമായി പാർപ്പിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കുമെന്നും അതിന് പഞ്ചായത്ത് മുൻകൈ എടുക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു പറഞ്ഞു.
https://www.youtube.com/watch?v=aI4WiPePppw
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം