റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെ മറികടന്നാണ് നേട്ടം. ഹുറുൺ ഇന്ത്യയുടെ സമ്പന്നരുടെ പട്ടികയിലാണ് അംബാനി ഒന്നാമതെത്തിയത്.
8,08,700 കോടിയാണ് അംബാനിയുടെ ആകെ ആസ്തി. രണ്ട് ശതമാനം വർധനയാണ് കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ അംബാനിയുടെ സ്വത്തിൽ ഉണ്ടായത്. 4,74,800 കോടി ആസ്തിയുമായി ഗൗതം അദാനിയാണ് രണ്ടാമത്. അദാനിയുടെ സ്വത്തിൽ 57 ശതമാനത്തിന്റെ ഇടിവുണ്ടായി. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെ തുടർന്ന് അദാനി ഓഹരികൾക്ക് വൻ ഇടിവ് രേഖപ്പെടുത്തിയതാണ് തിരിച്ചടിക്കുള്ള കാരണം.
82കാരനായ സിറസ് പൂനെവാലെയാണ് മൂന്നാമത്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രമോട്ടറായ പൂനെവാലയുടെ ആസ്തി 2,78,500 കോടിയാണ്. 36 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. 2,28,900 കോടി ആസ്തിയോടെ ശിവ് നാടാറാണ് നാലാം സ്ഥാനത്ത്. ലണ്ടൻ വ്യവസായിയായ ഗോപിചന്ദ് ഹിന്ദുജ 1,76,500 കോടിയോടെ അഞ്ചാമതുണ്ട്. 1,64,300 കോടി ആസ്തിയോടെ സൺ ഫാർമസ്യൂട്ടിക്കൽ ചെയർമാൻ ദിലീപ് സാങ്‍വിയാണ് ആറാമത്.
https://www.youtube.com/watch?v=aI4WiPePppw
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം