തിരുവനന്തപുരം: നവംബർ ഒന്ന് മുതൽ കെ.എസ്.ആർ.ടി.സി ഉൾപ്പടെ എല്ലാ ഹെവി വാഹനങ്ങളിലും മുൻനിര യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.
എ.ഐ കാമറകൾ വന്നതിന് ശേഷം ട്രാഫിക് നിയമലംഘനങ്ങൾ കുറഞ്ഞുവെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. സെപ്തംബറിൽ മാത്രം എം.പിമാരുടേയും, എം.എൽ.എമാരുടേയും വാഹനങ്ങൾ 52 തവണ നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ട്.
കോഴിക്കോട് ആസ്റ്റർ മിംസിൽ സൗജന്യ ജി.ഡി.എ കോഴ്സിന് തുടക്കമായി
ജൂൺ അഞ്ച് മുതൽ വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്ക് 102 കോടി രൂപയുടെ ചെലാനുകൾ നൽകി. ഇതിൽ പിഴയായി 14 കോടി ലഭിച്ചുവെന്നും മന്ത്രി അറിയിച്ചു. മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്ത വാഹന ഉടമകൾക്കെല്ലാം നിയമലംഘനത്തിന് പിഴയൊടുക്കാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് നൽകിയിട്ടുണ്ട്. പിഴയൊടുക്കാത്ത കേസുകൾ വെർച്വൽ കോടതിയിലേക്കും പിന്നീട് ഓപ്പൺ കോർട്ടിലേക്കും കൈമാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
https://www.youtube.com/watch?v=aI4WiPePppw
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം