ജറുസലം∙ ഹമാസിനെതിരെ ഇസ്രയേൽ യുദ്ധം പ്രഖ്യാപിച്ചതിനു പിന്നാലെ ഗാസയിൽ വൻ പോരാട്ടം. ഗാസയിൽ വ്യോമാക്രമണം നടത്തുന്നതിന്റെ വിഡിയോ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തന്നെ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചു. ‘ഞങ്ങള്‍ തുടങ്ങി, ഇസ്രയേൽ വിജയിക്കും’ എന്ന കുറിപ്പോടെയാണ് നെതന്യാഹുവിന്റെ ട്വീറ്റ്. തുടര്‍ച്ചയായ ബോംബ് വര്‍ഷത്തില്‍ നിരവധി ബഹുനില കെട്ടിടങ്ങള്‍ ഉൾപ്പെടെ നിലംപൊത്തുന്നതു വീഡിയോയിൽ ദൃശ്യമാണ്. ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 700 കടന്നു.
ഗാസയ്ക്കുനേരെ കരയാക്രമണത്തിന് ഇസ്രയേൽ 3 ലക്ഷം റിസർവ് സൈനികരെ സജ്ജരാക്കി. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിലെ വൈദ്യുതിയും ഭക്ഷണവും ഇന്ധനവും തടഞ്ഞ് പൂർണ ഉപരോധത്തിന് ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് ഉത്തരവിട്ടു. ഗാസ സിറ്റിയിൽ കനത്ത വ്യോമാക്രമണം തുടരുന്നു. 23 ലക്ഷം ജനസംഖ്യയുള്ള ഗാസയിൽ ശനിയാഴ്ച രാത്രി തന്നെ വൈദ്യുതി നിലച്ചിരുന്നു. വ്യോമാക്രമണം കനത്തതോടെ ഗാസ സിറ്റിയിലെ 1.37 ലക്ഷം പേർ 2 ദിവസത്തിനിടെ വീടൊഴിഞ്ഞുപോയെന്നാണു റിപ്പോർട്ടുകൾ. ഗാസയിലെ ഏറ്റവും വലിയ അഭയാർഥി ക്യാംപായ ജബാലിയയിൽ വ്യോമാക്രമണത്തിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു.
התחלנו. ישראל תנצח 🇮🇱 pic.twitter.com/tCwDLXkyaY
— Benjamin Netanyahu – בנימין נתניהו (@netanyahu) October 9, 2023
ഹമാസ് നടത്തിയ ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 900 ആയി; ഇതിൽ 10 നേപ്പാൾ വിദ്യാർഥികളും ഉൾപ്പെടുന്നു. ഇന്നലെ ഗാസയിൽ 2750 പേർക്കും ഇസ്രയേലിൽ 224 പേർക്കുമാണു പരുക്കേറ്റത്. ശനിയാഴ്ച തെക്കൻ ഇസ്രയേലിൽ പ്രവേശിച്ച ഹമാസ് സംഘത്തിന്റെ വെടിവയ്പിൽ കൊല്ലപ്പെട്ടവരിൽ ഗാസ അതിർത്തിയോടു ചേർന്ന കിബുറ്റ്സിൽ സംഗീതോത്സവത്തിനെത്തിയ 260 പേരും ഉൾപ്പെടുന്നു. കിബുറ്റ്സിലെ ഒരു ഫാമിലാണ് 10 നേപ്പാളി വിദ്യാർഥികൾ കൊല്ലപ്പെട്ടത്. 9 യുഎസ് പൗരരും കൊല്ലപ്പെട്ടു.
ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഇസ്രയേൽ പൗരന്മാരായ 4 ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസിന്റെ സൈനികവിഭാഗമായ ദിൻ അൽ ഖസം ബ്രിഗേഡ്സ് അറിയിച്ചു.കുട്ടികളടക്കം നൂറിലേറെപ്പേർ ബന്ദികളായി ഗാസയിലുണ്ടെന്നാണു റിപ്പോർട്ട്. മറ്റൊരു പലസ്തീൻ സായുധസംഘമായ ഇസ്‌ലാമിക് ജിഹാദും ചിലരെ ബന്ദികളാക്കിയിട്ടുണ്ട്.മൂന്നാം ദിവസവും തെക്കൻ ഇസ്രയേലിൽ പലയിടത്തും ഏറ്റുമുട്ടൽ തുടരുകയാണ്. എല്ലാ അതിർത്തിപ്പട്ടണങ്ങളുടെയും നിയന്ത്രണം വീണ്ടെടുത്തതായാണ് ഇസ്രയേൽ സേന അവകാശപ്പെടുന്നത്.
https://www.youtube.com/watch?v=Uwx-44J0Jms
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം