കാസര്‍കോട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ച പ്ലസ് ടു വിദ്യാർത്ഥിയുടെ മൃതദേഹവുമായി കാസർകോട് ഉദ്യാവറിൽ പ്രതിഷേധം. റോഡ് മുറിച്ച് കടക്കാൻ സംവിധാനമില്ലാത്തതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. അടിപ്പാത വേണമെന്ന ആവശ്യവുമായി നാട്ടുകാർ ദേശീയപാത ഉപരോധിച്ചു.
വെള്ളിയാഴ്ച വൈകീട്ട് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ഉദ്യാവർ സ്വദേശി രഘുനാഥിന്റെ മകൻ സുമന്ത് ആൾവയെ കാർ ഇടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ 17 വയസുകാരൻ മംഗലാപുരത്ത് ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്.
റോഡ് മുറിച്ചുകടക്കവെ അമിതവേഗതയിലെത്തിയ കാർ ഇടിച്ചുവീഴ്ത്തി; പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം
ഇതോടെയാണ് നാട്ടുകാർ രോഷാകുലരായത്. ദേശീയ പാത വികസിപ്പിച്ചതോടെ റോഡ് മുറിച്ച് കടക്കാൻ സംവിധാനം ഇല്ലാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ. വിദ്യാർത്ഥിയുടെ മൃതദേഹമുള്ള ആംബുലൻസുമായി റോഡിൽ കുത്തിയിരിപ്പ്. 20 മിനിറ്റോളമാണ് സ്ത്രീകൾ അടക്കമുള്ളവർ ദേശീയ പാത ഉപരോധിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം