ലഖ്നോ: അധ്യാപകനെ വെടിവെച്ച് പരിക്കേൽപ്പിച്ച് ഭീഷണി വീഡിയോ പോസ്റ്റ് ചെയ്ത് കൗമാരക്കാരായ രണ്ടു വിദ്യാർഥികൾ. ഉത്തർപ്രദേശിലെ ആഗ്രയിലെ കോച്ചിങ് സെന്‍ററിലാണ് ഞെട്ടിക്കുന്ന സംഭവം.
ഖന്ദൗലി പൊലീസ് സ്റ്റേഷൻ പരിധിയിലെ മാലുപൂർ ഇന്‍റർസെക്ഷന് സമീപമാണ് സംഭവം. സുമിത് സിങ് എന്ന അധ്യാപകന്‍റെ കാലിലാണ് വിദ്യാർഥികൾ വെടിവെച്ചത്. പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലാണ്.
ജമ്മു കശ്മീരിൽ ഷൂട്ടിങ് പരിശീലനത്തിനിടെ സഹസൈനികർക്കുനേരെ വെടിയുതിർത്ത് മേജർ ; ആറുപേർക്ക് പരിക്ക്
വെടിവെച്ച ശേഷം ഇരുവരും ഓടിരക്ഷപ്പെടുകയും പിന്നീട് വീഡിയോ ഷൂട്ട് ചെയ്ത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. 40 ബുള്ളറ്റിൽ 39 എണ്ണം ബാക്കിയുണ്ടെന്നും നിന്‍റെ കാൽ ഞങ്ങൾ പറിച്ചെടുക്കുമെന്നും വീഡിയോയിൽ കുട്ടികൾ പറയുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വിദ്യാർഥികൾക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം