മുംബൈ : റിലയൻസ് ബ്രാൻഡ്‌സ് യുകെ ആസ്ഥാനമായുള്ള സൂപ്പർഡ്രൈ -യുമായി ഒരു സംയുക്ത സംരംഭത്തിനായുള്ള കരാറിൽ ഒപ്പുവച്ചു. റിലയൻസ് ബ്രാൻഡ്‌സിന്റെ ഉടമസ്ഥതയിലുള്ള റിലയൻസ് ബ്രാൻഡ്‌സ് യുകെ-യിലൂടെയാണ് സൂപ്പർഡ്രൈയുമായുള്ള സംയുക്ത സംരംഭത്തിനുള്ള കരാർ. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് പ്രദേശങ്ങളിൽ സൂപ്പർഡ്രൈയുടെ ബൗദ്ധിക സ്വത്തവകാശം സംയുക്ത സംരംഭമായ സ്ഥാപനം ഏറ്റെടുക്കും. റിലയൻസ് ബ്രാൻഡ്‌സ് യുകെ, സൂപ്പർഡ്രൈ എന്നിവയ്ക്ക് യഥാക്രമം 76%, 24% ഓഹരികൾ ഈ സംരംഭത്തിൽ ഉണ്ടായിരിക്കും. റിലയൻസ് ബ്രാൻഡ്‌സ് വാങ്ങുന്ന ഓഹരികളുടെ വില കണക്കാക്കുന്നത് ഏകദേശം 40 മില്യൺ പൗണ്ട്‌സ് ആണ്.
2012-ൽ റിലയൻസ് ബ്രാൻഡ്‌സ് സൂപ്പർഡ്രൈ-യുമായി ദീർഘകാല ഫ്രാഞ്ചൈസി കരാർ ഒപ്പിടുകയും ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു.സൂപ്പർഡ്രൈയുടെ ബ്രിട്ടീഷ് പൈതൃകം, അമേരിക്കൻ സ്റ്റൈലിംഗ്, ജാപ്പനീസ് ഗ്രാഫിക്സ് എന്നിവയുടെ അതുല്യമായ സംയോജനം യുവ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഇടം നേടിയിട്ടുണ്ട്.
50 നഗരങ്ങളിലായി 200 വിൽപ്പന കേന്ദ്രങ്ങളിലേക്ക് ബ്രാൻഡ് അതിവേഗം വികസിച്ചു. ഇ-കൊമേഴ്‌സിലൂടെ 2,300 ഇന്ത്യൻ നഗരങ്ങൾക്കപ്പുറത്തേക്ക് ബ്രാൻഡിന്റെ വളർച്ച തുടരുന്നതിലൂടെ ആഗോളതലത്തിൽ ബ്രാൻഡിന്റെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ശൃംഖലയായി റിലയൻസ് ബ്രാൻഡ്‌സ് നയിക്കുന്ന ഇന്ത്യയിലെ പ്രവർത്തനങ്ങളെ അടിവരയിടുന്നു.
സൂപ്പർഡ്രൈ-യുടെ ഉത്പ്പന്നങ്ങളിൽ ഷൂകളും ആക്സസറികളും പോലെയുള്ള വിഭാഗങ്ങൾക്കൊപ്പം, പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടിയുള്ള ടി-ഷർട്ടുകൾ, ഷർട്ടുകൾ എന്നിവ ഉൾപ്പെടുന്നു.
സൂപ്പർഡ്രൈ-യു കെ ഇന്ത്യയിലെ ബ്രാൻഡിന്റെ പ്രവർത്തനങ്ങളിൽ ഒരു ഓഹരി നിലനിർത്തുകയും ഡിസൈൻ, ഉൽപ്പന്ന വികസനം, വിപണനം എന്നിവയിൽ വൈദഗ്ദ്ധ്യം പങ്കിടുന്നതിലൂടെ ബ്രാൻഡിന്റെ വികസനത്തെ പിന്തുണയ്ക്കുന്നത് തുടരുകയും ചെയ്യും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യൂ