കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ മേഖലാതല അവലോകനയോഗം ഇന്ന് കോഴിക്കോട് ചേരും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിലാണ് യോഗം നടക്കുക.
കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ആകും യോഗത്തില്‍ ചര്‍ച്ചയാകുക. വിവിധ വകുപ്പ് സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍, നാല് ജില്ലകളില്‍ നിന്നുള്ള കളക്ടര്‍മാര്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
read more പുതുവൈപ്പിൻ ഐ.ഒ.സി പ്ലാന്റിൽ വാതക ചോർച്ച
രാവിലെ 9.30 മുതല്‍ ഉച്ച 1.50 വരെ പ്രമുഖ പദ്ധതികളടെയും പരിപാടികളുടെയും അവലോകനം നടക്കും. വൈകിട്ട് 3.30 മുതല്‍ അഞ്ച് വരെ പൊലീസ് ഓഫീസര്‍മാരുടെ യോഗം ചേര്‍ന്ന് ക്രമസമാധാന പ്രശ്നങ്ങള്‍ അവലോകനം ചെയ്യും. കോഴിക്കോട് ജില്ലയുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തിലുള്ള 31 വിഷയങ്ങളും ജില്ലാതലത്തിലുള്ള പത്ത് വിഷയങ്ങളും ചര്‍ച്ച ചെയ്യും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം