സ്റ്റോക്ക്‌ഹോം: 2023ലെ രസതന്ത്രത്തിനുള്ള നോബൽ അമേരിക്കൻ ഗവേഷകരായ മൂന്നുപേർക്ക്. മൗംഗി ജി ബാവെൻഡി, ലൂയി ഇ ബ്രസ്, അലക്സി ഐ എക്കിമോവ് എന്നിവരാണ് നോബൽ പുരസ്കാരത്തിന് അർഹരായത്. ക്വാണ്ടം ഡോട്ട്, നാനോപാർട്ടിക്കിൾസ് എന്നിവയുടെ കണ്ടുപിടിത്തമാണ് മൂവരെയും പുരസ്കാരത്തിന് അർഹരാക്കിയത്.
ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലോടെ നാനോ ടെക്നോളജിയിൽ പുതിയ വികസനത്തിന് ഈ ശാസ്ത്രജ്ഞർ വിത്തുപാകിയെന്ന് പുരസ്കാര നിർണയ സമിതി വിലയിരുത്തി.
അമേരിക്കയിലെ മസ്സാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം ഐ ടി)യിലാണ് മൗംഗി ജി ബവെന്ദി ജോലി ചെയ്യുന്നത്. കൊളംബിയ യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസറാണ് ലൂയിസ് ഇ ബ്രസ്. റഷ്യന്‍ ശാസ്ത്രജ്ഞനാണ് അലെക്‌സി. വാവിലോവ് സ്‌റ്റേറ്റ് ഒപ്ടിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി ചെയ്യുന്നു.
അലക്സി എക്കിമോവാണ് 1981ൽ ആദ്യമായി ക്വാണ്ടം ഡോട്ട്സ് എന്ന ആശയം അവതരിപ്പിക്കുന്നത്. അതീവ സൂക്ഷ്മമായ നാനോ സെമികണ്ടക്ടർ പാർട്ടിക്കിളുകളാണ് ക്വാണ്ടം ഡോട്ട്സ്. കോശങ്ങളുടെയും കലകളുടെയും സൂക്ഷ്മവിവരങ്ങൾ വരെയെടുത്ത് പ്രദർശിപ്പിക്കാനും കാൻസർ ചികിത്സയിലും ഇവ നിർണായ ഘടകമായി പ്രവർത്തിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം