ടെന്നിസ : 12 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സ്കൂൾ അധ്യാപികയെ വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്. ‘നീ ഇതിൽ ഖേദിക്കും’ എന്ന് ഭീഷണി സന്ദേശം അയക്കുകയും വീണ്ടും കുട്ടിയെ സ്നാപ്ചാറ്റ് വഴി പിന്തുടരുകയും ചെയ്തതിനാണ് അറസ്റ്റ്. 38 -കാരിയായ അലിസ മക്കോമൺ ടെന്നിസയിലെ കോവിംഗ്ടണിൽ വ്യാഴാഴ്‌ചയാണ് വീണ്ടും അറസ്റ്റിലായത്. ഇവർ കുട്ടിക്ക് വീണ്ടും അശ്ലീല ചിത്രങ്ങൾ അയച്ചതായും ആരോപണമുണ്ട്. സെപ്തംബർ എട്ടിന്അ റസ്റ്റിലായ ശേഷം, 25,000 ഡോളറിന്റെ ബോണ്ട് വ്യവസ്ഥയിലാണ് ഇവർ ജാമ്യത്തിലിറങ്ങിയത്.
മക്കോമൺ കുട്ടിക്ക് പരിചയമില്ലാത്ത ഫോൺ നമ്പർ ഉപയോഗിച്ചാണ് സന്ദേശമയച്ചത്. കുട്ടിക്ക് ആളെ തിരിച്ചറിയാൻ നേരത്തെ നഗ്നചിത്രങ്ങൾ അയക്കുമ്പോൾ അവർ ഉപയോഗിച്ചിരുന്ന പ്രത്യേക കോഡ് പദങ്ങൾ ഉപയോഗിച്ചു. വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചു. ഇത്തവണ ഇരയെ സ്വാധീനിക്കൽ, ഭീഷണിപ്പെടുത്തൽ, തെളിവ് നശിപ്പിക്കൽ, ഉപദ്രവിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
read more ശക്തമായ മഴ: തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
പ്രായപൂർത്തിയാകാത്ത ഒന്നിലധികം കുട്ടകൾ മുൻ അധ്യാപിക തങ്ങളോട് ഇത്തരത്തിൽ ലൈംഗിക താൽപര്യം കാണിക്കുകയും, അടുപ്പം സ്ഥാപിച്ചതായും പരാതി പറഞ്ഞതിന് ശേഷമാണ് ഈ മാസം ആദ്യം അറസ്റ്റ് നടന്നത്. കുട്ടികളെ വീഡിയോ ഗെയിമുകൾ കളിക്കാൻ ക്ഷണിക്കുകയും സോഷ്യൽ മീഡിയ ആപ്പുകളിൽ അവരുമായി ബന്ധപ്പെടുകയും ചെയ്തു. തുടർന്ന് അശ്ലീല ചിത്രങ്ങൾ അയച്ചുകൊടുക്കുകയും ചെയ്തു. നാലാം ക്ലാസിൽ ഇംഗ്ലീഷ് അധ്യാപികയായിരുന്നു ഇവർ.
മുൻ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി മക്കോമൺ സമ്മതിച്ചിരുന്നു. സ്വകാര്യ ഫോണിലൂടെ സന്ദേശമയച്ചെന്നും കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു. മക്കോമന്റെ ഇത്തരം സ്വഭാവം കണക്കിലെടുത്ത് കൂടുതൽ കുട്ടികൾ ഇത്തരത്തിൽ ലൈംഗിക പീഡനത്തിന് ഇരയായിരിക്കാമെന്ന് ഭയക്കുന്നതായും കോവിംഗ്ടൺ പൊലീസ് മേധാവി ഡോണ ടർണർ പറഞ്ഞു.
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fwww.news60.in%2Fvideos%2F1953434788359932%2F&show_text=false&width=560&t=0
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം