കണ്ണൂർ: കോടിയേരി മൂഴിക്കരയിൽ വീടിന് നേരെ ബോംബേറ്. മുൻ ആർഎസ്എസ് പ്രവർത്തകൻ മൂഴിക്കര സ്വദേശി ശ്രേയസിൽ ഷാജി ശ്രീധരന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ആളാപായമില്ല.
ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഉറക്കത്തിലായിരുന്ന വീട്ടുകാർ വൻസ്ഫോടന ശബ്ദം കേട്ടാണ് എഴുന്നേറ്റത്. വീടിന്റെ മുറ്റത്തേയ്ക്കാണ് ബോംബ് എറിഞ്ഞത്. അക്രമണത്തിൽ മുറ്റത്ത് വിരിച്ചിരിക്കുന്ന ഇന്റർലോക്കുകൾക്കും സമീപത്ത് നിർത്തിയിട്ടിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ന്യൂ മാഹി പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. ഷാജി ശ്രീധരൻ നേരത്തെ ആർഎസ്എസ് പ്രവർകനായിരുന്നു. ഇപ്പോൾ സജീവ സംഘടന പ്രവർത്തനമില്ല.
കണ്ണൂരിൽ നിന്നും ബോംബ് സ്ക്വാഡ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തും. സംഭവത്തിൽ ന്യൂ മാഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം