തിരുവനന്തപുരം: കോൺഗ്രസ് നിയന്ത്രണത്തിലുള്ള ജില്ലാ അൺഎംപ്ലോയീസ് സോഷ്യൽ വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടന്ന 13 കോടിയുടെ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവരെ സമീപിച്ച് കെപിസിസി. രണ്ടുദിവസത്തിനകം പരിഹാരം കാണാമെന്നും അതുവരെ പരാതിയുമായി സർക്കാരിനെ സമീപിക്കരുതെന്നുമാണ് ആവശ്യം. പണം കിട്ടുമെങ്കിൽ രണ്ടുദിവസം കാത്തിരിക്കാമെന്നാണു നിക്ഷേപകരുടെ നിലപാട്.
നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെട്ടതിന്‍റെ ഉത്തരവാദിത്തം തനിക്ക് മാത്രമെന്ന് സൊസൈറ്റി പ്രസിഡന്‍റ് ശാന്തിവിള രാജേന്ദ്രൻ പറഞ്ഞു. മുൻമന്ത്രി വി എസ് ശിവകുമാറിന്റെ ബിനാമിയല്ല താൻ. ശിവകുമാറിനെ അടുത്ത തവണ മത്സരിപ്പിക്കാതിരിക്കാൻ കോൺഗ്രസിലുള്ളവർ തന്നെ ഉയർത്തുന്ന ആരോപണമാണിതെന്ന് ശാന്തിവിള രാജേന്ദ്രൻ പറഞ്ഞു. 12 ശതമാനം പലിശ നൽകിയതാണ് സൊസൈറ്റി പൊളിയാൻ കാരണം. ഇഡി ഉൾപ്പെടെ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ശാന്തിവിള രാജേന്ദ്രൻ പറഞ്ഞു.
പണം തിരികെ തരണമെന്നാവശ്യപ്പെട്ടു ഞായറാഴ്ച നിക്ഷേപകർ മുൻ മന്ത്രി വി.എസ്.ശിവകുമാറിന്റെ വീട്ടിലെത്തി പ്രതിഷേധിച്ചിരുന്നു. കിള്ളിപ്പാലം, വെള്ളായണി, വലിയതുറ ബ്രാഞ്ചുകളിലെ നിക്ഷേപകരാണു പ്രതിഷേധിച്ചത്. 300 നിക്ഷേപകർക്കായി 13 കോടി നഷ്ടമായെന്നാണു പരാതി. സൊസൈറ്റി പ്രസിഡന്റ് എം.രാജേന്ദ്രൻ പണം മുഴുവൻ പിൻവലിച്ചെന്നും ശിവകുമാറിന്റെ ഉത്തരവാദിത്തത്തിലാണു നിക്ഷേപം നടത്തിയതെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. ഞായറാഴ്ച രാവിലെ മൂന്നു മണിക്കൂറിലധികം ശിവകുമാറിന്റെ വീടിനു മുന്നിൽ പ്രതിഷേധമുണ്ടായി.
സൊസൈറ്റിയുമായി നേരിട്ടു ബന്ധമില്ലെന്നായിരുന്നു ശിവകുമാർ പറഞ്ഞത്. 2006ൽ ഡിസിസി പ്രസിഡന്റ് എന്ന നിലയിൽ ഉദ്ഘാടനം നടത്തിയിട്ടുണ്ട്. ഉദ്ഘാടനം ചെയ്തവരുടെ വീട്ടിൽ അല്ല പ്രതിഷേധിക്കേണ്ടത്. ആരോടും പണം നിക്ഷേപിക്കാൻ പറഞ്ഞിട്ടില്ല. ബാങ്ക് പ്രസിഡന്റ് രാജേന്ദ്രനുമായി ഇപ്പോൾ ബന്ധമില്ലെന്നുമായിരുന്നു ശിവകുമാർ പറഞ്ഞത്.
https://www.youtube.com/watch?v=_WTzF_JKLME
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം