കണ്ണിനുണ്ടാവുന്ന അസ്വസ്ഥതകള്‍ പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്. പലപ്പോഴും ഓരോ കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് അനുസരിച്ച് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ കണ്ണിനെ ബാധിക്കുന്നു. ഈ അവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ടത് എപ്രകാരം കണ്ണിനെ ഓരോ കാലാവസ്ഥയിലും സംരക്ഷിക്കണം എന്നതാണ്. മഴക്കാലത്ത് പ്രത്യേകിച്ച് കണ്ണിന് അണുബാധ ഉണ്ടാവുന്നതിനുള്ള സാധ്യതകള്‍ കൂടുതലാണ്. നേത്രരോഗങ്ങള്‍ വര്‍ദ്ധിക്കുന്നത് വഴി നമ്മുടെ ആരോഗ്യം പല വിധത്തിലാണ് പ്രതിസന്ധിയില്‍ ആവുന്നത്. നേത്ര അണുബാധകള്‍ വര്‍ദ്ധിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തെ വെല്ലുവിളിയില്‍ എത്തിക്കുന്നു. പലപ്പോഴും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കണ്ണിനുണ്ടാവുന്ന ചില മാറ്റങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ കണ്ണുകള്‍ ചൊറിച്ചിലോ വീര്‍ത്തതോ ചുവപ്പോ നിറത്തില്‍ ഉള്ളതാണെങ്കില്‍ അത് നിങ്ങളുടെ കാഴ്ചയെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കാം. ഇത്തരം അണുബാധകള്‍ അല്‍പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
രോഗത്തിന്റെ ആദ്യ ലക്ഷണം എന്ന് പറയുന്നത് തന്നെ കണ്ണിലെ ചുവപ്പ് നിറമാണ്. രോഗം ബാധിച്ച അല്ലെങ്കില്‍ അണുബാധയുള്ള കണ്ണ് പലപ്പോഴും ചുവന്ന നിറത്തിലാണ് കാണപ്പെടുന്നത്. പലരിലും അത് രക്ത നിറമായി മാറുന്നു. കൂടാതെ അതികഠിനമായ ചൊറിച്ചിലോ അസ്വസ്ഥതയോ പ്രശ്‌നങ്ങളോ വേദനയോ ഉണ്ടാവുന്നതിനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു. ഇതിന്റെ ഫലമായി നിങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടതാണ്. ചുവന്ന നിറത്തിലുള്ള കണ്ണ് തന്നെയാണ് ആദ്യത്തെ രോഗലക്ഷണമായി കണക്കാക്കുന്നത്.
കണ്ണില്‍ അണുബാധയുണ്ടെങ്കില്‍ കണ്ണില്‍ നിന്നുള്ള ഡിസ്ചാര്‍ജ് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ചിലരില്‍ പഴുപ്പ് കലര്‍ന്നതുപോലെയുള്ള അസ്വസ്ഥത ഉണഅടാവുന്നു. മഞ്ഞയോ, വെള്ളയോ, പച്ചയോ നിറത്തില്‍ ഡിസ്ചാര്‍ജ് പുറത്തേക്ക് വരാവുന്നതാണ്. ഇത് പലപ്പോഴും കണ്ണിലെ അണുബാധയുടെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇത് കണ്‍പോളകള്‍ക്ക് ചുറ്റും കാണപ്പെടുന്നത് തന്നെയാണ് അപകടകരമായ അവസ്ഥയുണ്ടാക്കുന്നത്. അതീവ ശ്രദ്ധയോടെ വേണം ഇതെല്ലാം കൈകാര്യം ചെയ്യുന്നതിന്.
പലവിധത്തിലുള്ള അണുബാധകള്‍ ഉണ്ടെങ്കിലും മഴക്കാലത്തുണ്ടാവുന്ന കണ്ണിന്റെ അണുബാധയില്‍ പ്രധാന വെല്ലുവിളി വെളിച്ചത്തിനോടുള്ള സംവേദന ക്ഷമതയാണ്. ഇത് പലപ്പോഴും നിങ്ങളുടെ കണ്ണിന് കുത്തുന്നത് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. രോഗബാധിതരായ വ്യക്തികള്‍ക്ക് തെളിച്ചമുള്ള വെളിച്ചത്തില്‍ എത്തുമ്പോള്‍ വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കുന്നു. കണ്‍പോളകളില്‍ വീക്കം കണ്‍പോളകളില്‍ വീക്കം അനുഭവപ്പെടുന്നതിനുള്ള സാധ്യതയും ഈ സമയം വരെ കൂടുതലാണ്. പ്രത്യേകിച്ച് രാവിലെ എഴുന്നേല്‍ക്കുമ്പോഴാണ് ഈ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നത്. അതിന്റെ ഫലമായി അതികഠിനമായ വേദനയും നിങ്ങളില്‍ ഉണ്ടാവുന്നു. ഇത്തരം അവസ്ഥകള്‍ നിങ്ങളുടെ ആരോഗ്യത്തെ വെല്ലുവിളിയില്‍ എത്തിക്കുന്നു. അതുകൊണ്ട് തന്നെ കണ്‍പോളകളില്‍ വീക്കം അനുഭവപ്പെടുന്നത് മഴക്കാലത്താണെങ്കില്‍ അത് കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇതെല്ലാം കണ്ണുകളില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു.
സംസ്ഥാനത്ത് ഇന്നുമുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം; സമയമാറ്റം ഇങ്ങനെ…
കാഴ്ച മങ്ങുന്നത് അല്‍പം ശ്രദ്ധിക്കണം. കാരണം കണ്ണിന്റെ അണുബാധ മൂലം ഇത്തരത്തതില്‍ സംഭവിക്കാം. മൂടല്‍ മഞ്ഞ് പോലെ കാഴ്ച അനുഭവപ്പെടാം. എന്നാല്‍ ഇതൊരു കാഴ്ചവൈകല്യമായി മാറുന്നില്ല. രോഗാവസ്ഥക്ക് ശേഷം ഇത്തരം അസ്വസ്ഥതകള്‍ മാറുന്നു. എന്നാല്‍ ഇത് ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം അത് കാഴ്ചവൈകല്യത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ അശ്രദ്ധ കാണിച്ചാല്‍ അത് കാഴ്ച ശക്തിയെ വരെ മോശമായ രീതിയിലേക്ക് എത്തിക്കും.
എന്തുകൊണ്ടാണ് മഴക്കാലത്ത് കണ്‍ജങ്ക്റ്റിവിറ്റിസ് എന്ന അവസ്ഥ കൂടുന്നത് എന്ന് പലര്‍ക്കും അറിയില്ല. മണ്‍സൂണ്‍ കാലത്താണ് ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിക്കുന്നത്. ഇതിന് കാരണം മഴക്കാലത്ത് വായുവില്‍ ഈര്‍പ്പം കൂടുമ്പോള്‍ ഇത് ചെങ്കണ്ണ് പോലുള്ള അണുബാധകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇതിന്റെ ഫലമായി പലപ്പോഴും കണ്ണിന് ചുവപ്പ്, വീക്കം, ഡിസ്ചാര്‍ജ്, കണ്ണുകള്‍ക്ക് ചൊറിച്ചില്‍ എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















