കൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ച ആദ്യ പത്ത് സ്ത്രീ സൗഹൃദ തൊഴിലിടങ്ങളിലൊന്നായി ഫെഡറല്‍ ബാങ്ക്. ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക് തയാറാക്കിയ ഏറ്റവും പുതിയ പട്ടികയിലാണ് ഈ നേട്ടം. ബഹുരാഷ്ട്ര കമ്പനികള്‍ക്കൊപ്പം ആദ്യ പത്തില്‍ ഇടംനേടിയ ഇന്ത്യയിലെ ഏക ബാങ്കിങ് സ്ഥാപനമെന്ന നേട്ടവും ഇതോടൊപ്പമുണ്ട്. ലിംഗ വൈവിധ്യവും തുല്യാവസരങ്ങളുമുള്ള മികച്ച തൊഴില്‍ അന്തരീക്ഷം ഒരുക്കുന്നതില്‍ ബാങ്കിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് ലഭിച്ച അംഗീകാരമാണിത്.
ഫെഡറല്‍ ബാങ്കിന്റെ അഭിമാന നിമിഷമാണിതെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു. വൈവിധ്യത്തിന്റെ ശക്തിയിലും വളര്‍ച്ചയ്ക്കും വികസനത്തിനും അനുഗുണമായ തൊഴില്‍ അന്തരീക്ഷം ഒരുക്കുന്നതിന്റെ പ്രധാന്യത്തിലും ബാങ്കിന് പൂര്‍ണ വിശ്വാസമുണ്ട്. എല്ലാവരേയും ഒരുപോലെ ഉള്‍ക്കൊള്ളുന്ന തൊഴിലിടമെന്ന നിലയില്‍ മികവിന്റെ പുതിയ തലങ്ങളിലേക്ക് ഉയരാനാണ് തങ്ങളുടെ പരിശ്രമമെന്നും അവര്‍ പറഞ്ഞു.
READ ALSO….ഇന്റര്‍നാഷണല്‍ മീലാദ് കോണ്‍ഫറന്‍സ് നാളെ മര്‍കസ് നോളജ് സിറ്റിയില്‍
എല്ലാ തലങ്ങളിലും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യാവസരങ്ങള്‍ നല്‍കുന്ന ഫെഡറല്‍ ബാങ്കിലെ 41 ശതമാനം ജീവനക്കാരും സ്ത്രീകളാണ്. തുല്യാവസരം ഒരുക്കിയതിലൂടെ നൂതനാശയങ്ങള്‍ക്കും സമഗ്ര വളര്‍ച്ചയ്ക്കും മുതൽക്കൂട്ടായ മികച്ച തൊഴില്‍ശക്തി സൃഷ്ടിക്കാൻ ബാങ്കിന് കഴിഞ്ഞു. ജീവനക്കാര്‍ക്ക് അവരുടെ മേഖലകളില്‍ വികസിക്കാന്‍ ആവശ്യമായ വികസന പദ്ധതികളും നേതൃപാടവ പരിശീലനങ്ങളുമെല്ലാം ഫെഡറല്‍ ബാങ്ക് സ്ഥിരമായി സംഘടിപ്പിച്ചു വരുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം