തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. കാലാവസ്ഥ നിരീക്ഷണ വകുപ്പ് 13 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മിന്നലോടുകൂടിയ മഴ തുടരാനാണ് സാധ്യത.
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപം കൊണ്ട ന്യൂനമര്‍ദങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ശക്തികൂടിയ ന്യൂനമര്‍ദമായി മാറിയേക്കും. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍ – ഗോവ തീരത്തിന് സമീപത്തായാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങളും മലയോര, കായലോര, കടലോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതവും വിനോദ സഞ്ചാരവും നിരോധിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധനം തുടരുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.
read also…..ആലപ്പുഴയിൽ കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
അടുത്ത മണിക്കൂറുകളില്‍ ഈ ന്യൂനമര്‍ദങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിക്കും. എറണാകുളം ജില്ലയില്‍ ഇടവിട്ട് മഴ തുടരുന്നു. കൊച്ചിയില്‍ മഴയുടെ ശക്തി ഇന്നലെ വൈകിട്ട് കുറഞ്ഞതോടെ വെള്ളക്കെട്ടുകള്‍ താഴ്ന്നിരുന്നു. ഗതാഗതതടസം നേരിട്ട റോഡുകളില്‍ ഉള്‍പ്പെടെ വൈകിട്ടോടുകൂടി ഗതാഗതം പുനസ്ഥാപിച്ചിരുന്നു. ഇന്ന് മഴ വീണ്ടും ശക്തിപ്രാപിച്ചാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വീണ്ടും വെള്ളക്കെട്ടുയര്ന്നേക്കും. ജില്ലയുടെ മലയോര മേഖലകളിലും മഴ തുടരുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം