സീതത്തോട്: ആങ്ങമൂഴി–ഗവി റൂട്ടിൽ കൊച്ചുപമ്പയിൽ കെ എസ് ആർ ടി സിയെ തടഞ്ഞു കാട്ടാന. പത്തനംതിട്ട–ഗവി–കുമളി റൂട്ടിൽ സർവീസ് നടത്തുന്ന ആദ്യത്തെ കെഎസ്ആർടിസി ബസ് കുമളിയിൽ നിന്നു മടങ്ങും വഴി ഇന്നലെ ഉച്ചയ്ക്കു 2.45ന് കൊച്ചുപമ്പ സബ് സ്റ്റേഷനു സമീപം വച്ചാണ് സംഭവം. ബസിൽ 15 യാത്രക്കാർ ഉണ്ടായിരുന്നു.
ഏകദേശം 25 മിനിറ്റോളം ബസ് ആനയുടെ മുന്നിൽ അകപ്പെട്ടു. ആന റോഡിൽ തന്നെ നിലയുറപ്പിച്ചതോടെ കുറെ സമയം ബസ് ശബ്ദം ഉണ്ടാക്കി നോക്കിയിട്ടും മാറാത്തതിനെ തുടർന്ന് പിന്നിലേക്കെടുത്ത് കൊച്ചുപമ്പ കാന്റിനു മുന്നിലൂടെയുള്ള റോഡ് വഴി പ്രധാന റോഡിലേക്കു കടക്കുകയായിരുന്നു.
also read..കണ്ണൂർ ചാലയിൽ യാത്രയ്ക്കിടെ ഇലക്ട്രിക് സ്കൂട്ടറിൽ നിന്ന് പുക