കണ്ണൂർ : അത്യാധുനിക ഉപകരണങ്ങൾ ഉളള പഴയങ്ങാടി താലൂക്കാശുപത്രിയിലെ ലബോറട്ടറിയിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. 2 മാസമായി ഈ ദുരവസ്ഥ. ലബോറട്ടറിയിൽ 5 ജീവനക്കാരുടെ സേവനം ആവശ്യമാണെങ്കിലും 3 ജീവനക്കാർ മാത്രമാണ് ഇപ്പോൾ ഉളളത്.
എൻആർഎച്ച്എം, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എന്നിവ നിയമിക്കേണ്ട രണ്ട് സ്റ്റാഫാണ് ഇവിടെ ഇല്ലാത്തത്. ദിവസേന നൂറു കണക്കിന് രോഗികളെത്തുന്ന ആശുപത്രിയിൽ വിവിധ തരത്തിലുളള ടെസ്റ്റ് നടത്തേണ്ടതുണ്ട്.