തിരുവനന്തപുരം: പെരുമഴയത്ത് ഉപജില്ലാ കായിക മേള നടത്തയ സംഭവത്തിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ. സ്കൂൾ മീറ്റ് നിർത്തി വയ്ക്കാൻ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാട്ടാക്കട ഉപജില്ലാ മേളയാണ് പെരുമഴയിലും നടത്തിയത്. ഇന്നലെയാണ് മത്സരങ്ങൾ നടത്തിയത്. ഇന്നും മത്സരങ്ങളുണ്ടായിരുന്നു.
read more read more കാനഡ ഭീകരർക്ക് താവളം ഒരുക്കുന്നു; യുഎസിനെ ഇക്കാര്യം ധരിപ്പിച്ചുച്ചുവെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ
ജില്ലയിൽ ഇന്നലെ ഓറഞ്ച് അലർട്ടായിരുന്നു. എന്നാൽ ഇതു വകവയ്ക്കാതെയാണ് മീറ്റ് നടത്തിയത്. സംഭവം വാർത്തയായെങ്കിലും മീറ്റ് മാറ്റാൻ അധികൃതർ തയ്യാറായില്ല. മത്സരം മാറ്റി വച്ചാൽ ഗ്രൗണ്ട് കിട്ടില്ല എന്നായിരുന്നു ഇതിനുള്ള ന്യായീകരണം. വെള്ളം നിറഞ്ഞ ട്രാക്കിലൂടെയാണ് കുട്ടികൾ ഓട്ടമടക്കമുള്ള മത്സരത്തിൽ മാറ്റുരച്ചത്. 200നു മുകളിൽ കുട്ടികൾ മത്സരിക്കാനെത്തിയിരുന്നു.
ഇന്നലെ രാവിലെ മുതൽ കനത്ത മഴയായിരുന്നു. കുട്ടികൾ വിറങ്ങലിച്ചു മത്സരിക്കാൻ നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ ഇതൊന്നും അധികൃതരുടെ പരിഗണാ വിഷയമേ ആയിരുന്നില്ല. മത്സരം മാറ്റി വയ്ക്കാനുള്ള തീരുമാനവും അവർ എടുത്തില്ല. പിന്നാലെയാണ് ബാലാവകാശ കമ്മീഷൻ രംഗത്തെത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം