കൊച്ചി: കരുവന്നൂരിലെ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ കേരള ബാങ്ക് ഇടപെടുമെന്ന് വൈസ് പ്രസിഡന്റ് എം.കെ.കണ്ണന്. ഇന്നു ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.
കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്കു തുക തിരിച്ചുകൊടുക്കാന്‍ ഇനി നാല്പതു കോടി രൂപ വേണം. സഹകരണ ബാങ്കുകളില്‍ നിന്ന് സ്വരൂപിച്ച അന്‍പതു കോടി രൂപയോളം കരുവന്നൂരിന് നല്‍കാനാണ് നീക്കം.
റിസര്‍വ് ബാങ്കിന്റെ നിയമപരായ കുരുക്ക് മറികടക്കുന്ന കാര്യം വിശദമായി ചര്‍ച്ച ചെയ്യും. കരുവന്നൂര്‍ ബാങ്കിന് വായ്പയായി തുക നല്കുന്ന കാര്യമാണ് പരിഗണനയില്‍.
ഇ.ഡിയും മാധ്യമങ്ങളും വേട്ടയാടുകയാണെന്ന് എം.കെ.കണ്ണന് പ്രതീകരിച്ചു. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണ്. പാര്‍ട്ടി പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നും കണ്ണന് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം